+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് സാമൂഹ്യസേവന വഴിയിൽ; ഓൾഡേജ് ഹോം ഉടൻ പ്രവർത്തനം തുടങ്ങും

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ്(ഐഎപിസി) സാമൂഹ്യസേവന വഴിയിൽ. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനൊപ്പം മറ്റു സാമൂഹ്യപ്രശ്നങ്ങള
ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് സാമൂഹ്യസേവന വഴിയിൽ; ഓൾഡേജ് ഹോം ഉടൻ പ്രവർത്തനം തുടങ്ങും
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ്(ഐഎപിസി) സാമൂഹ്യസേവന വഴിയിൽ. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനൊപ്പം മറ്റു സാമൂഹ്യപ്രശ്നങ്ങളിൽ കൂടി ഐഎപിസി ഇടപെടൽ നടത്തുകയാണ്. മാധ്യമപ്രവർത്തനം എന്നത് സാമൂഹ്യപ്രവർത്തനമാണ്. അത് മാധ്യമങ്ങളിൽമാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്നും സമൂഹത്തിൽ ക്രിയാത്മക ഇടപെടൽ നടത്തുകയാണ് വേണ്ടതെന്നുമാണ് ഐഎപിസി കരുതുന്നതെന്നും ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഓൾഡേജ് ഹോം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നഗര തിരക്കുകളിൽ നിന്നും മാറി, എന്നാൽ നഗരത്തിന്‍റെ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന വിധത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ’വി കെയർ’ എന്ന ഈ ഓൾഡേജ് ഫെസിലിറ്റി സ്ഥിതി ചെയ്യുന്നത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ ലൈബ്രറി, റീഡിംഗ് ഹോൾ, റിക്രിയേഷൻ ഏരിയ, എലിവേറ്റർ, എല്ലാ മുറികളിലും അറ്റാച്ച്ഡ് ടോയിലറ്റ് സൗകര്യം എന്നിവയുണ്ട്. 12 മാസം കൊണ്ടാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

പ്രശസ്ത ആക്കിടെക്ട്ും ഹാബിറ്ററ്റ് ടെക്നോളജി ഗ്രൂപ്പിന്‍റെ ഉടമയുമായ പദ്മശ്രീ ശങ്കറാണ് ഈ പ്രോജക്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച ആർക്കിടെക്ടിനുള്ള അവാർഡു നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം. തികച്ചും പ്രകൃതി രമണീയമായ ഈ സ്ഥലത്തിന്‍റെ എല്ലാ ഭംഗിയും അതേ പടി നില നിർത്തിയാണ് കെട്ടിട നിർമ്മാണം നടത്തിയിരിക്കുന്നത്.

ഐപിസി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, മുൻചെയർമാനും ഡയറക്ടർബോർഡ് അംഗവുമായ ജിൻസ്മോൻ സഖറിയ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് മാത്തുക്കുട്ടി ഈശോ, നാഷ്ണൽ വൈസ് പ്രസിഡന്‍റ് ത്രേസ്യാമ്മ തോമസ്, ഫ്രണ്ട് ഓഫ് ഐഎപിസി കേരള ചാപ്റ്റർ അംഗങ്ങളായ സജി ഡൊമനിക്, ശേഖരൻ നായർ, ശക്തിധരൻ നായർ, ഹരികുമാർ തുടങ്ങിയവർ ഇതിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: ജിൻസ്മോൻ സഖറിയ