+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും സാംസ്കാരിക സംഗമം വെള്ളിയാഴ്ച

കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനവും 'ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും 'എന്ന തലക്കെട്ടിൽ സാംസ്കാ
ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും സാംസ്കാരിക സംഗമം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനവും 'ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും 'എന്ന തലക്കെട്ടിൽ സാംസ്കാരിക സദസും ഓഗസ്റ്റ് 11 വൈകീട്ട് ഏഴിന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ചു നടക്കും.

250 ഓളം എഴുത്തുകാരുടെ ഇരുപതിലധികം കാറ്റഗറിയിലുള്ള 400 ഓളം പുസ്തകങ്ങളുടെ വിപുലമായ ശേഖരണവുമായാണ് പബ്ലിക്ക് ലൈബ്രറി ആരംഭിക്കുന്നത്. ഒരു ദിനാർ വാർഷിക വരിസംഖ്യ അടച്ച് ഏതൊരു മലയാളിക്കും ലൈബ്രറിയിൽ അംഗത്വമെടുക്കാവുന്നതാണ്. ലൈബ്രറിയുടെ ഉദ്ഘാടനവും ലൈബ്രറി ബൈലോ പ്രകാശനവും അംഗത്വ വിതരണവും കുവൈറ്റിലെ അറിയപ്പെടുന്ന എഴുത്തുകാരുടെയും സാംസ്കാരിക നായകരുടെയും സാന്നിധ്യത്തിൽ പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ജോണ്‍ മാത്യൂ നിർവഹിക്കുന്നു.

എഴുതിയതിന്‍റെ പേരിൽ കൊല്ലപ്പെടുന്ന ഫാസിസ്റ്റ് കാലത്ത്, എഴുത്തിന്‍റെയും വായനയുടെയും ഫാസിസ്റ്റ് വിരുദ്ധതയെ കുറിച്ച് ചർച്ചു ചെയ്യാൻ 'ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും' എന്ന തലക്കെട്ടിൽ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ ജോണ്‍ മാത്യൂ, കരുണാകരൻ, സാം പൈനുംമൂട്, ബർഗുമാൻ തോമസ്, നജീബ് മൂടാടി, പ്രേമൻ ഇല്ലത്ത്, കെ.എ.സുബൈർ, പിപി അബ്ദുൽ റസാക്ക്, മുഹമ്മദ് ഹാറൂൻ, നജീബ് സി.കെ എന്നിവർ സംസാരിക്കുന്നു.
വിശദ വിവരങ്ങ ൾക്ക് 55286449, 97601023 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: സലിം കോട്ടയിൽ