+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസ് വാഹനമിടിച്ചു കൊല്ലപ്പെട്ടെന്ന വാർത്ത തെറ്റ്

മസ്കറ്റ്: നിസ്വയിൽ പോലീസ് പട്രോൾ വാഹനമിടിച്ചു വിദേശി മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് ട്വീറ്ററിൽ അറിയിച്ചു.സ്പെഷ്യൽ ടാസ്ക്സ് പോലീസ് പട്രോൾ ടീമ
പോലീസ് വാഹനമിടിച്ചു കൊല്ലപ്പെട്ടെന്ന വാർത്ത തെറ്റ്
മസ്കറ്റ്: നിസ്വയിൽ പോലീസ് പട്രോൾ വാഹനമിടിച്ചു വിദേശി മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് ട്വീറ്ററിൽ അറിയിച്ചു.

സ്പെഷ്യൽ ടാസ്ക്സ് പോലീസ് പട്രോൾ ടീമിന്‍റെ വാഹനം മോട്ടോർ സൈക്കിളുമായി അപകടത്തിൽ പെട്ട് ഒരാൾ മരിച്ചെന്നായിരുന്നു പ്രചരിച്ച വാർത്ത. എന്നാൽ സാവധാനത്തിൽ പോകുകയായിരുന്ന പോലീസ് പട്രോൾ വാഹനത്തിൽ ഒരു മോട്ടോർ സൈക്കിൾ വന്നിടിക്കുകയായിരുന്നെന്നും, നിസ്സാര പരിക്കേറ്റ ഇയാൾ സുഖമായിരിക്കുന്നെന്നും ആർഒപി അറിയിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം