+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15 ന് ഫർവാനിയയിൽ

കുവൈറ്റ് : സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ ചലനം ത്രൈമാസകാന്പയിന്‍റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15 ന് ചൊവ്വാഴ
സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15 ന് ഫർവാനിയയിൽ
കുവൈറ്റ് : സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ ചലനം ത്രൈമാസ
കാന്പയിന്‍റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15 ന് ചൊവ്വാഴ്ച വൈകുന്നേരം 7.30ന് ഫർവാനിയയിലെ മെട്രൊ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും.

സംഗമം ഇന്ത്യൻ എംബസി പ്രതിനിധി ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിന സന്ദേശം കേരള ഇംഇയ്യത്തുൽ ഉലമ (കെജെയു) അസിസ്റ്റന്‍റ് സെക്രട്ടറി ഡോ. ജമാലുദ്ധീൻ ഫാറൂഖി നൽകും.
സെമിനാറിൽ മുകേഷ് (കല), ഹംസ പയ്യനൂർ (കെകെഎംഎ), സജി നാരായണൻ (സാരഥി), ഷറഫുദ്ധീൻ കണ്ണേത്ത് (കെഎംസിസി), സക്കീർ ഹുസൈൻ തുവ്വൂർ (കെഐജി), എൻജി. ഫിറോസ് ചുങ്കത്തറ (ഫോക്കസ്സ്), സുരേഷ് മാത്തൂർ (കെഡിഎൻഎ), കൃഷ്ണൻ കടലുണ്ടി (ഒഐസിസി), വിജയൻ (എൻഎസ്എസ്) തുടങ്ങി പ്രമുഖർ സംസാരിക്കും. പരിപാടിയിലേക്ക് എത്താനായി വിവിധ ഏരിയകളിൽ നിന്ന് വാഹനം ഏർപ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് വിളിക്കുക. 96652669, 65829673

റിപ്പോർട്ട്: സലിം കോട്ടയിൽ