+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഫ് സൗഹൃദ മത്സരങ്ങൾ നടത്തുന്നു

ജിദ്ദ: സിഫ് ചാന്പ്യൻസ് ലീഗ് ടൂർണമെന്‍റിന്‍റെ മുന്നോടിയായി സിഫ് അംഗ ക്ലബുകൾ തമ്മിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സിഫ് ചാന്പ്യൻസ് ലീഗിന് മുന്പു സന്നാഹ മത്സരങ്ങൾ എന്ന നിലയിൽ ക്ലബുകൾ വളരെ താല്പര്യത്
സിഫ് സൗഹൃദ മത്സരങ്ങൾ നടത്തുന്നു
ജിദ്ദ: സിഫ് ചാന്പ്യൻസ് ലീഗ് ടൂർണമെന്‍റിന്‍റെ മുന്നോടിയായി സിഫ് അംഗ ക്ലബുകൾ തമ്മിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സിഫ് ചാന്പ്യൻസ് ലീഗിന് മുന്പു സന്നാഹ മത്സരങ്ങൾ എന്ന നിലയിൽ ക്ലബുകൾ വളരെ താല്പര്യത്തോടയാണ് ഈ മത്സരങ്ങളെ കാണുന്നത്. സിഫ് ആദ്യമായാണ് ഇങ്ങിനെ അംഗ ക്ലബുകൾക്കിടയിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ക്ലബുകൾക്കും കളിക്കാർക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുക, ഫുട്ബാൾ പ്രേമികളായ ജിദ്ദയിലെ പ്രവാസി സമൂഹത്തിനു കൂടുതൽ മികച്ച മത്സരങ്ങൾ കാണാനുള്ള അവസരങ്ങൾ ഉണ്ടാക്കുക എന്നത് കൂടിയാണ് ഇങ്ങിനെ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ സിഫ് ലക്ഷ്യമിടുന്നെതെന്ന് പ്രസിഡന്‍റ ബേബി നീലാന്പ്ര വാർത്താകുറിപ്പിൽ അറിയിച്ചു. സിഫ് ചാന്പ്യൻസ് ലീഗ് ടൂർണമെന്‍റ് ആരംഭിക്കുന്നതിന് തിയതി ഉടനെ പ്രഖ്യാപിക്കുമെന്നും സിഫ് പ്രസിഡന്‍റ് അറിയിച്ചു.

സൗഹൃദ മത്സര പരന്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച നടക്കും. നിലവിലെ ബി ഡിവിഷൻ ചാന്പ്യ·ാരും എ ഡിവിഷനിലേക്കു സ്ഥാനക്കയറ്റം കിട്ടിയ ടീമുമായ മക്ക ഇന്ത്യൻ എഫ്സി സിഫിലെ നവാഗതരായ മഹ്ജർ എഫ്സിയുമായി മത്സരിക്കും. മുൻ ടൈറ്റാനിയം താരം ഷൗക്കത്ത് മങ്കടയുടെ കീഴിൽ പരിശീലനം നടത്തുന്ന മഹ്ജർ എഫ്സിക്കു വേണ്ടി കേരളത്തിലെ സെവൻസ് ഫുട്ബാൾ രംഗത്തെ പ്രമുഖ കളിക്കാർ അണിനിരക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഖാലിദ് ബിൻ വലീദ് റോഡിൽ പോലീസ് സ്റ്റേഷനു സമീപമുള്ള ഗ്രൗണ്ടിൽ വച്ചാണ് മത്സരം.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ