+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അക്ഷിതയുടെ അരങ്ങേറ്റം ഡൽഹി തമിഴ് സംഘത്തിൽ നടന്നു

ഡൽഹി: അക്ഷിത ജെ. പിള്ളയുടെ ഭരതനാട്യം അരങ്ങേറ്റം ഓഗസ്റ്റ് അഞ്ചിനു ശനിയാഴ്ച വൈകുന്നേരം 6.30ന് സെക്ടർ അഞ്ചിലുള്ള ഡൽഹി തമിഴ് സംഘത്തിൽ വച്ചു നടന്നു. അക്ഷിതയുടെ ഗുരു കനക സുധാകർ ആണ്. ഡൽഹി സി194 മിലേനിയം അപ്
അക്ഷിതയുടെ അരങ്ങേറ്റം ഡൽഹി തമിഴ് സംഘത്തിൽ നടന്നു
ഡൽഹി: അക്ഷിത ജെ. പിള്ളയുടെ ഭരതനാട്യം അരങ്ങേറ്റം ഓഗസ്റ്റ് അഞ്ചിനു ശനിയാഴ്ച വൈകുന്നേരം 6.30ന് സെക്ടർ അഞ്ചിലുള്ള ഡൽഹി തമിഴ് സംഘത്തിൽ വച്ചു നടന്നു. അക്ഷിതയുടെ ഗുരു കനക സുധാകർ ആണ്. ഡൽഹി സി-194 മിലേനിയം അപ്പാർട്ട്മെന്‍റ്, സെക്ടർ 18ൽ താമസിക്കുന്ന അക്ഷിത ജയകുമാർ -വിനീത ജയകുമാർ ദന്പതികളുടെ മകളാണ്.

റയൻ ഇന്‍റർനാഷണൽ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ് അക്ഷിത. ഇപ്പോൾ കലാമണ്ഡലം അനിത ബാബുവിന്‍റെ നേതൃത്വത്തിൽ കുച്ചിപ്പുടിയും മോഹിനിയാട്ടവും അഭ്യസിക്കുന്നു. ഇന്‍റർനാഷണൽ കഥകളി സെന്‍ററിൽ കഥകളി പഠിക്കുന്നു. സെൻട്രൽ ഫോർ കൾച്ചറൽ റിസോഴ്സ് ആന്‍റ് ട്രെയിനിംഗിൽ നിന്നും ഭരതനാട്യത്തിന് സ്കൂൾ ചാന്പ്യനായിരുന്നു. കൂടാതെ അക്ഷിത മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്