+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരീദാബാദ് രൂപത മെന്‍റർനെറ്റ്സ് വിഗ്യാൻ സമ്മിറ്റ് 12 ന്

ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ ന്ധമെന്‍റർനെറ്റ്സ് വിഗ്യാൻ സമ്മിറ്റ് 2017’ കരിയർ ഗൈഡൻസ് ശില്പശാല മയൂർവിഹാർ Phase III സെന്‍റ് മേരീസ് സ്കൂളിൽ ഓഗസ്റ്റ് 12ന് (ശനി) നടക്കും. എട്ടു മുതൽ 12
ഫരീദാബാദ് രൂപത മെന്‍റർനെറ്റ്സ് വിഗ്യാൻ സമ്മിറ്റ് 12 ന്
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ ന്ധമെന്‍റർനെറ്റ്സ് വിഗ്യാൻ സമ്മിറ്റ് -2017’ കരിയർ ഗൈഡൻസ് ശില്പശാല മയൂർവിഹാർ Phase III സെന്‍റ് മേരീസ് സ്കൂളിൽ ഓഗസ്റ്റ് 12ന് (ശനി) നടക്കും.

എട്ടു മുതൽ 12 ക്ലാസുവരെയുള്ള കുട്ടികളുടെ കരിയർ അഭിരുചി കണ്ടെത്താനും ഒരു വർഷത്തേക്ക് ഓണ്‍ലൈൻ കരിയർ ഗൈഡൻസ് നേടാനുമുള്ള ഒരു അവസരമാണിത്.

ഫരീദാബാദ് രൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര സെമിനാർ ഉദ്ഘാടനം ചെയ്യും. ഐഐടി, ഐഐഎം, ജേർണലിസം, നിയമം, സിവിൽസർവീസ് തുടങ്ങിയ മേഖലകളിലെ തൊഴിൽ പഠന സാധ്യതകളെക്കുറിച്ച് ഈ രംഗത്ത് വിദഗ്ധർ ക്ലാസെടുക്കും. കുട്ടികൾക്കും മാതാപിതാക്കൾക്കും ക്ലാസിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഗൂഗിൾ പ്ലേ/ ആപ്പ് സ്റ്റോറുകളിൽനിന്നും ‘mentornety’ ആപ്ലിക്കേഷൻ ഡൗണ്‍ ലോഡ് ചെയ്തും രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: 8089050002.

മെന്‍റർനെറ്റ്സ് വിഗ്യാൻ സമ്മിറ്റ് 2017 ന്‍റെ ഭാഗമായി കരിയർ ഗൈഡൻസ് ആൻഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ക്ലാസുകൾ മയൂർ വിഹാർ കേരള സ്കൂളിൽ സംഘടിപ്പിച്ചു. ശില്പശാല പ്രിൻസിപ്പൽ ലത നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഫരീദാബാദ് രൂപത വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ ഫാ. ബെന്നി പാലാട്ടി, മെന്‍റർനെറ്റ്സ് ഡയറക്ടർ ബിജോ സെബാസ്റ്റ്യൻ എന്നിവർ ക്ലാസെടുത്തു.