+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗജന്യ ഭക്ഷണപ്പൊതികളുമായി "കിഴക്കിന്‍റെ വെനീസ്’

ന്യൂഡൽഹി : ആലപ്പുഴക്കാരുടെ സൗഹൃദ കൂട്ടായ്മയായ "കിഴക്കിന്‍റെ വെനീസ്’ സഫ്ദർജംഗ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ജൂലൈ 30ന് സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളിലുള്ള
സൗജന്യ ഭക്ഷണപ്പൊതികളുമായി
ന്യൂഡൽഹി : ആലപ്പുഴക്കാരുടെ സൗഹൃദ കൂട്ടായ്മയായ "കിഴക്കിന്‍റെ വെനീസ്’ സഫ്ദർജംഗ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ജൂലൈ 30ന് സൗജന്യ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

വിവിധ സ്ഥലങ്ങളിലുള്ള അംഗങ്ങളുടെ വീടുകളിൽ തയാറാക്കിയ ഭക്ഷണ പൊതികളുമായി ഉച്ചക്ക് അവർ സഫ്ദർ ജംഗ് ആശുപത്രിക്കുമുന്നിൽ ഒത്തുകൂടി.

ഭക്ഷണപ്പൊതികൾക്കു പുറമെ രക്ത ദാനം മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ സംഘടന എപ്പോഴും മുൻ നിരയിൽത്തന്നെ ഉണ്ടാകുമെന്ന് ഭാരവാഹികളായ ഷാജി മൃത്യുഞ്ജയനും കെ.വി. രാജുവും എസ്. സന്തോഷ് കുമാറും പറഞ്ഞു.

ഡൽഹിക്കു പുറത്തുനിന്നും ചികിൽസക്കായി വരുന്ന നൂറുകണക്കിന് രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഒരു നേരത്തെ ഭക്ഷണവും ശുദ്ധജലവും നൽകാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യത്തിലാണ് കിഴക്കിന്‍റെ വെനീസ്’ പ്രവർത്തകർ.

റിപ്പോർട്ട്: പി.എൻ. ഷാജി