+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എൻഡിപി യോഗം ഡൽഹി യൂണിയന് പുതിയ നേതൃത്വം

ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്‍റെ കീഴിലുള്ള സൗത്ത് എക്സ്റ്റൻഷൻ ശാഖക്ക് പുതിയ നേതൃത്വം. ദൈവദശകത്തോടുകൂടി ആരംഭിച്ച വാർഷിക പൊതുയോഗത്തിൽ ശിവഗിരി മാസികയുടെ എഡിറ്റർ സ്വാമി അവ്യയാനന്ദ അനുഗ്രഹ പ്ര
എസ്എൻഡിപി യോഗം ഡൽഹി യൂണിയന് പുതിയ നേതൃത്വം
ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്‍റെ കീഴിലുള്ള സൗത്ത് എക്സ്റ്റൻഷൻ ശാഖക്ക് പുതിയ നേതൃത്വം. ദൈവദശകത്തോടുകൂടി ആരംഭിച്ച വാർഷിക പൊതുയോഗത്തിൽ ശിവഗിരി മാസികയുടെ എഡിറ്റർ സ്വാമി അവ്യയാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് പുതിയ ഭാരവഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പുതിയ ഭാരവാഹികളായി ആർ. രാജു (പ്രസിഡന്‍റ്), എ.കെ. അനിയൻകുഞ്ഞ് (വൈസ് പ്രസിഡന്‍റ്), അജിത് കുമാർ (സെക്രട്ടറി) എന്നിവരേയും സമിതി അംഗങ്ങളായി കെ.ആർ. റെജി, ലീലാധരൻ, പി.എസ്. രാജേഷ്, ഷൈലേഷ്, എം.എസ്. ആനന്ദ്, ദിലീപ് കുമാർ, എൻ. രവീന്ദ്രൻ എന്നിവരെയും തർക്ക പരിഹാര കമ്മിറ്റി അംഗങ്ങളായി പി.കെ. സതീഷ് കുമാർ, കെ.എസ്. കുഞ്ഞുമോൻ, ഇന്ദിരാ രാജപ്പൻ എന്നിവരെയും യൂണിയൻ കമ്മിറ്റി അംഗമായി ആർ. പുരുഷോത്തമനെയും യൂണിയൻ വാർഷിക യോഗം (ഡൽഹി) പ്രതിനിധികളായി ജയപ്രകാശ്, എൻ. രാജേന്ദ്രൻ എന്നിവരെയും എസ്എൻഡി പി യോഗം (കൊല്ലം) വാർഷിക യോഗം പ്രതിനിധിയായി ആർ. സതീഷിനെയും തെരെഞ്ഞെടുത്തു.

റിപ്പോർട്ട്: പി.എൻ. ഷാജി