+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൽക്കാജി സെന്‍റ് ജോസഫ്സ് ചർച്ചിൽ തിരുനാൾ

ന്യൂഡൽഹി: കൽക്കാജി സെന്‍റ് ജോസഫ്സ് ചർച്ചിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ഓഗസ്റ്റ് നാലു മുതൽ 13 വരെ ആഘോഷിക്കുന്നു. എല്ലാ ദിവസവും രാത്രി 7.30ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നട
കൽക്കാജി സെന്‍റ് ജോസഫ്സ് ചർച്ചിൽ തിരുനാൾ
ന്യൂഡൽഹി: കൽക്കാജി സെന്‍റ് ജോസഫ്സ് ചർച്ചിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാൾ ഓഗസ്റ്റ് നാലു മുതൽ 13 വരെ ആഘോഷിക്കുന്നു.

എല്ലാ ദിവസവും രാത്രി 7.30ന് വിശുദ്ധ കുർബാന, നൊവേന എന്നിവ നടക്കും. ഓഗസ്റ്റ് ആറിന്(ഞായർ) രാവിലെ എട്ടിനാണ് ദിവ്യബലിയും നൊവേനയും നടക്കുക. 11ന് (വെള്ളി) രാത്രി 7.30ന് കൊടിയേറ്റ്, ആഘോഷമായ ദിവ്യബലി, വചന സന്ദേശം, നൊവേന എന്നിവയ്ക്ക് ഫാ. മാർട്ടിൻ പാലമറ്റം കാർമികത്വം വഹിക്കും. 12ന് (ശനി) ആഘോഷമായ ദിവ്യബലി, സന്ദേശം, നൊവേന എന്നിവയ്ക്ക് ഫരീദാബാദ് രൂപത വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി കാർമികത്വം വഹിക്കും.

പ്രധാന തിരുനാൾ ദിനമായ 13ന് (ഞായർ) രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം എന്നിവയ്ക്ക് ഫിനിൽ ഏഴരത്ത് സിഎംഐ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, തിരുനാൾ ഏൽപ്പിക്കൽ, കൊടിയിറക്ക്, സ്നേഹവിരുന്ന് എന്നിവ നടക്കും.