+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്കൻ സെന്‍റ് തോമസ് ഡേ വിപുലമായി ആഘോഷിച്ചു

ന്യൂയോർക്ക്: ഇന്ത്യ കാത്തോലിക് അസോസിയേഷൻ ജൂലൈ 22ന് സെന്‍റ് വിൻസെൻറ് പോൾ കത്തിഡ്രിൽ ദേവാലയത്തിൽ വച്ചു സെൻറ് തോമസ് ഡേ ആഘോഷിച്ചു. രാവിലെ 9.30 ന് കത്തിഡ്രൽ വികാരി ബഹുമാനപ്പെട്ട ഫാ. നോബി അയ്യനേത്തി
ഇന്ത്യ കാത്തോലിക് അസോസിയേഷൻ ഓഫ് അമേരിക്കൻ സെന്‍റ് തോമസ് ഡേ വിപുലമായി ആഘോഷിച്ചു
ന്യൂയോർക്ക്: ഇന്ത്യ കാത്തോലിക് അസോസിയേഷൻ ജൂലൈ 22ന് സെന്‍റ് വിൻസെൻറ് പോൾ കത്തിഡ്രിൽ ദേവാലയത്തിൽ വച്ചു സെൻറ് തോമസ് ഡേ ആഘോഷിച്ചു. രാവിലെ 9.30 ന് കത്തിഡ്രൽ വികാരി ബഹുമാനപ്പെട്ട ഫാ. നോബി അയ്യനേത്തിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും അതിനുശേഷം പൊതുസമ്മേളനവും നടത്തി. പ്രസ്തുത സമ്മേളനം സ്വപ്ന മാലയിൽ, ജെസി ആന്േ‍റാ, ജെസി കണ്ണത്ത് എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനം സെക്രട്ടറി ലിജോ ജോണ്‍ സ്വാഗതം ആശംസിച്ചു.

ഇന്ത്യ കാത്തോലിക് അസോസിയേഷൻ പ്രസിഡന്‍റ് ജോണ്‍ കെ ജോർജിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഫാ. നോബി അയ്യനേത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും സെൻറ് തോമസ് ഡേ സന്ദേശം അറിയിക്കുകയും ചെയ്തു. ഇൻഡ്യൻ കത്തോലിക്ക അസോസിയേഷൻ ചെയർപേഴ്സണ്‍ മേരി ഫിലിപ്പ്, അർപ്പിത എസ്ഐസി എന്നിവർ ആശംസാ പ്രസംഗവും നടത്തി. തദവസരത്തിൽ ഇൻഡ്യൻ കത്തോലിക്ക് അസ്സോസിയേഷന്‍റെ മുൻകാല പ്രസിഡന്‍റുമാരെ പൊന്നാടയണിയിച്ച് ആദരിച്ചു.
ജോയിൻറ് സെക്രട്ടറി പോൾ ജോസ് ഏവർക്കും നന്ദി അർപ്പിച്ചുകൊണ്ട് യോഗം സമാപിച്ചു. ട്രഷറർ സാബുമാർക്കോസ് എക്സിക്യൂട്ടീവ്കമ്മിറ്റി അംഗങ്ങൾ ജോസ്മലയിൽ, ആന്േ‍റാ വർക്കി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.