ബ്രിട്ടണിൽ പെട്രോൾ, ഡീസൽ കാറുകൾ നിരോധിക്കുന്നു

01:29 PM Jul 27, 2017 | Deepika.com
ലണ്ടൻ: പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കാറുകൾ ബ്രിട്ടണ്‍ നിരോധിക്കുന്നു. 2040 ഓടെ നിരോധനം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് വർധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

ചെറിയതോതിൽ ബാറ്ററി കരുത്തിൽ ഓടുന്ന ഹൈബ്രിഡ് കാറുകളും വാനുകളും നിരോധനത്തിൽപ്പെട്ടും. നേരത്തേ, പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിച്ച ഫ്രഞ്ച് സർക്കാരിന്‍റെ തുടർച്ചയാണ് ബ്രിട്ടണിന്‍റെ നടപടി.