+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിനീത നായർ ഫൊക്കാന നാഷണൽ കണ്‍വെൻഷൻ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റി ചെയർപേഴ്സണ്‍

ന്യൂജേഴ്സി: 2018 ജൂലയ് 4 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടത്തുന്ന ഫൊക്കാന നാഷണൽ കണ്‍വൻഷന്‍റെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റിയുടെ ചെയർപേഴ്സണായ മാധ്യമ പ്രവർത്തകയായ വിനീത നായരെ തെരഞ്ഞെടുത്തതായി ഫൊക്കാന
വിനീത നായർ ഫൊക്കാന നാഷണൽ കണ്‍വെൻഷൻ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റി ചെയർപേഴ്സണ്‍
ന്യൂജേഴ്സി: 2018 ജൂലയ് 4 മുതൽ 7 വരെ ഫിലഡൽഫിയയിൽ നടത്തുന്ന ഫൊക്കാന നാഷണൽ കണ്‍വൻഷന്‍റെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് കമ്മിറ്റിയുടെ ചെയർപേഴ്സണായ മാധ്യമ പ്രവർത്തകയായ വിനീത നായരെ തെരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, കണ്‍വെൻഷൻ ചെയർമാൻ മാധവൻ ബി നായർ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു. നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റായ വിനീത നായർ ഹ്യൂസ് അഡ്വൈർടൈസിംഗ് ഏജൻസിയുടെ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിക്കുന്നു.

കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വിനീത പഠന കാലത്തുതന്നെ മാധ്യമരംഗത്തു സജീവസാന്നിധ്യമായിരുന്നു. ദൂരദർശൻ, ഏഷ്യനെറ്റ്, സൂര്യ ടിവി, ഓൾ ഇൻഡ്യ റേഡിയോ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിരവധി ശ്രദ്ധേയമായ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ആങ്കർ, റിപ്പോർട്ടർ, എഡിറ്റർ, കോപ്പിറൈറ്റർ, അവതാരക, ഇന്‍റർവ്യൂവർ, ടോക് ഷോ ഹോസ്റ്റ്, പ്രോഡ്യൂസർ, പബ്ലിക്ക് റിലേഷൻസ് ഓഫീസർ എന്നീ നിലകളിൽ വിനീത നായർ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂജേഴ്സി കേന്ദ്രമാക്കിയുള്ള മലയാളം ഐപിടിവി നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്തിരുന്ന ’മലയാളം ടെലിവിഷൻ ന്യൂസ് വിത്ത് വിനീത നായർ’ എന്ന പരിപാടി വൻ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അച്ചടി, ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നതിനൊപ്പം തന്നെ പബ്ലിക്ക് സ്പീക്കിംഗ് സ്കിൽ വർധിപ്പിക്കുന്നതിനുള്ള കോച്ചിംഗും വിനി നായർ നൽകിവരുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബിന്‍റെ ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്സണാണ്. വിവിധ മാധ്യമ മേഖലകളിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള വിനി നായർ ഫൊക്കാന കണ്‍വെൻഷന്‍റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം