+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒബാമ കെയർ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും സജീവം

വാഷിംഗ്ടണ്‍ ഡിസി: ഒബാമ കെയർ പിൻവലിച്ചു പുതിയ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരണമെന്ന ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനം വീണ്ടും ചർച്ച ചെയ്യണമെന്ന ആവശ്യം സെനറ്റ് അംഗീകരിച്ചു. ഒബാമ കെയർ പിൻവലിക്കണമെന്ന
ഒബാമ കെയർ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും സജീവം
വാഷിംഗ്ടണ്‍ ഡിസി: ഒബാമ കെയർ പിൻവലിച്ചു പുതിയ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരണമെന്ന ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പു വാഗ്ദാനം വീണ്ടും ചർച്ച ചെയ്യണമെന്ന ആവശ്യം സെനറ്റ് അംഗീകരിച്ചു. ഒബാമ കെയർ പിൻവലിക്കണമെന്ന ആവശ്യം പരാജയപ്പെടും എന്ന് ബോധ്യമായ ഘട്ടത്തിൽ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ നിർണായക വോട്ടോടെയാണ് വിഷയം വീണ്ടും സെനറ്റിന്‍റെ മുന്പിൽ ചർച്ചക്കെത്തിയിരിക്കുന്നത്.

വോട്ടെടുപ്പിൽ 50-50 എന്ന സമനിലയിൽ എത്തിയതോടെ വൈസ് പ്രസിഡന്‍റ് വോട്ടു രേഖപ്പെടുത്തി ഭൂരിപക്ഷം നേടുകയായിരുന്നു. മസ്തിഷ്ക അർബുദ്ധത്തിന് ചികിത്സയിലായിരുന്ന സെനറ്റർ ജോണ്‍ വാഷിംഗ്ടണിൽ പറന്നെത്തിയാണ് വോട്ടു രേഖപ്പെടുത്തിയത്. മയിനിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ്, അലാസ്കയിൽ നിന്നുള്ള ലിസ എന്നിവർ റിപ്പബ്ലിക്കൻ പാർട്ടി തീരുമാനത്തിനെതിരായി വോട്ടു ചെയ്തതാണ് ഭൂരിപക്ഷം നഷ്ടമാക്കിയത്.

ഇന്നത്തെ രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ ഡോണൾഡ് ട്രംപിന്‍റെ ലക്ഷ്യം നിറവേറ്റപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

റിപ്പോർട്ട്: പി.പി. ചെറിയാൻ