+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെക്സസിൽ നിന്നുള്ള മൂന്നുപേർ ക്രിക്കറ്റ് ബി ഫൈനലിൽ

മെറ്റുച്ചൻ (ന്യുജേഴ്സി): ഓഗസ്റ്റ് 12നു ന്യുജേഴ്സി മെറ്റുച്ചനിൽ നടക്കുന്ന മണിഗ്രാം ക്രിക്കറ്റ് ബി മത്സരത്തിൽ പങ്കെടുക്കുന്നതിന് ടെക്സസിൽ നിന്നുള്ള മൂന്നുപേർ അർഹത നേടി. ജൂലൈ 16 ന് നടന്ന ഡാളസ് റീജിയണൽ ക്
ടെക്സസിൽ നിന്നുള്ള മൂന്നുപേർ ക്രിക്കറ്റ് ബി ഫൈനലിൽ
മെറ്റുച്ചൻ (ന്യുജേഴ്സി): ഓഗസ്റ്റ് 12നു ന്യുജേഴ്സി മെറ്റുച്ചനിൽ നടക്കുന്ന മണിഗ്രാം ക്രിക്കറ്റ് ബി മത്സരത്തിൽ പങ്കെടുക്കുന്നതിന് ടെക്സസിൽ നിന്നുള്ള മൂന്നുപേർ അർഹത നേടി. ജൂലൈ 16 ന് നടന്ന ഡാളസ് റീജിയണൽ ക്രിക്കറ്റ് മത്സരത്തിൽ വിജയികളായ വിനയ്, വിക്രം നദീൻ അസ്ലം എന്നിവരുടെ പേരുകൾ ജൂലൈ 21 ന് പ്രഖ്യാപിച്ചു.

സാൻഫ്രാൻസിസ്ക്കോ, ഡാചസ്, ഷിക്കാഗോ, ന്യുജേഴ്സി, ടൊറന്േ‍റാ തുടങ്ങിയ റീജിയണൽ റൗണ്ട്സിൽ വിജയികളായവരാണ് ഓഗസ്റ്റ് 12 നടക്കുന്ന ഫൈനലിൽ മാറ്റുരക്കുക. 18 വയസിനു മുകളിൽ പ്രായമുള്ളവരായിരിക്കും അന്താരാഷ്ട്ര ക്രിക്കറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്നവരെ കണ്ടെത്തുക എന്നതാണ് ക്രിക്കറ്റ് ബി മത്സരം കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് മണിഗ്രാം ക്രിക്കറ്റ് ബി സ്ഥാപകൻ നഹൂൽവാലിയ പറഞ്ഞു. 10,000 ഡോളറാണ് സമ്മാനതുക ഓഗസ്റ്റ് 12 നു നടക്കുന്ന മത്സരം വീക്ഷിക്കുന്നതിന് പൊതുജനങ്ങൾക്ക് അവസരം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് :848 248 4199

റിപ്പോർട്ട്: പി.പി. ചെറിയാൻ