+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി കോണ്‍ഫറൻസിലെ ഗായകസംഘം

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ വിജയഘടകങ്ങളിലൊന്നായി മാറിയ ഗായകസംഘത്തിനെ ഏവരും പ്രശംസിച്ചു. കൗണ്‍സിൽ ഓഫ് ചർച്ചസ് ഓഫ് ക്വീൻസ്, ലോംഗ് ഐലൻഡ് ബ്രൂക്ല
ഫാമിലി കോണ്‍ഫറൻസിലെ ഗായകസംഘം
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ വിജയഘടകങ്ങളിലൊന്നായി മാറിയ ഗായകസംഘത്തിനെ ഏവരും പ്രശംസിച്ചു. കൗണ്‍സിൽ ഓഫ് ചർച്ചസ് ഓഫ് ക്വീൻസ്, ലോംഗ് ഐലൻഡ് ബ്രൂക്ലിന്‍റെ നേതൃത്വത്തിലായിരുന്നു 57 അംഗ ഗായകസംഘം.

കോണ്‍ഫറൻസ് ദിനങ്ങളിലൊക്കെയും രാവിലെയും വൈകുന്നേരവും അർഥസംപുഷ്ടവും ശ്രുതിമധുരവും ശ്രവണസുന്ദരവുമായ ഗാനങ്ങൾ ആലപിച്ച ഗായകസംഘം പരി. കാതോലിക്കാ ബാവയുടെ വരവേൽപിന് 'സ്വാഗതമേ ശോഭിത മോറാൻ ' പാടിയത് ഹൃദയാവർജ്ജകമായിരുന്നു. ഉദ്ഘാടനസമ്മേളനവേദിയിൽ അമേരിക്കൻ ദേശീയഗാനവും കാതോലിക്കാ മംഗളഗാനവും ആലപിച്ചതും ഏറെ പ്രശംസ നേടി.

||ഇംഗ്ലീഷിലായിരുന്ന തീം ഗാനത്തിന്‍റെ വരികൾ ചിട്ടപ്പെടുത്തി സംഗീതം നൽകിയത് കോണ്‍ഫറൻസ് കോഓർഡിനേറ്റർ അച്ചന്‍റെ മകൻ ആദർശ് പോൾ വറുഗീസ് ആയിരുന്നു. റവ. ഡോ. വറുഗീസ് എം. ഡാനിയലിന്‍റെ ന്ധതലമുറകൾക്കുടയവൻ യേശുനാഥൻ എന്ന ഗാനവും ശ്രദ്ധേയമായി. ഫാ. ബാബു കെ മാത്യുവും ഒരു ഗാനം രചിച്ചു.

കോണ്‍ഫറൻസിനായി പ്രത്യേകിച്ച് രചിച്ചതടക്കം ക്വയർമാസ്റ്റർ ജോസഫ് പാപ്പൻ രചിച്ച് സംഗീതം പകർന്ന അഞ്ച് ഗാനങ്ങളും മേൻമയേറിയവയായിരുന്നു. ഗായകസംഘം ഉൾപ്പെട്ട 10 ഇടവകകളെയും ഉൾപ്പെടുത്തി ജോസഫ് പാപ്പൻ രചിച്ച 'പതിനാലു വർഷം' എന്ന ഗാനവും ശ്രദ്ധേയമായി.

വെസ്റ്റ് സെയ്വിൽ സെന്‍റ്മേരീസ്, ജാക്സണ്‍ ഹൈറ്റ്സ് സെന്‍റ്മേരീസ്, സെന്‍റ് തോമസ് ലോംഗ് ഐലൻഡ്, ബ്രൂക്ലിൻ സെന്‍റ് ബസേലിയോസ്, ഗാർഡൻസിറ്റി സെന്‍റ് ബേസിൽ, ലോംഗ് ഐലൻഡ് സെന്‍റ് സ്റ്റീഫൻസ്, ബെൽറോസ് സെന്‍റ് ജോണ്‍സ്, എൽമോണ്ട് സെന്‍റ് ബസേലിയോസ്, ചെറിലെയ്ൻ സെന്‍റ് ഗ്രിഗോറിയോസ്, ക്വീൻസ് സെന്‍റ് ഗ്രിഗോറിയോസ് എന്നീ പത്തു ഇടവകകൾ ചേർന്നതാണ് കൗണ്‍സിൽ ഓഫ് ചർച്ചസ് ഓഫ് ക്വീൻസ്, ലോംഗ് ഐലൻഡ്, ബ്രൂക്ലിൻ. ക്വയർ പ്രസിഡന്‍റായി വെരി. റവ. പൗലൂസ് ആദായി കോർ എപ്പിസ്കോപ്പ സേവനമനുഷ്ഠിക്കുന്നു. ക്വയർ കോഓർഡിനേറ്റർമാരായി ഫെനു മോഹൻ, മിനി കോശി എന്നിവരും പ്രവർത്തിക്കുന്നു. ജോസഫ് പാപ്പൻ(റെജി ഏയ്ഞ്ചൽ മെലഡീസ്) ക്വയർ മാസ്റ്റർ.

റിപ്പോർട്ട്: ജോർജ് തുന്പയിൽ