+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എബിൻ കുര്യാക്കോസ് ഷിക്കാഗോ സീറോ മലബാർ രൂപതാ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി

ഷിക്കാഗോ: ഷിക്കാഗോ മാർത്തോമാ ശ്ശീഹാ കത്തീഡ്രൽ ഇടവകാംഗവും, യൂത്ത് കോർഡിനേറ്ററുമായ എബിൻ കുര്യാക്കോസിനെ രൂപതയുടെ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയായി രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. രണ
എബിൻ കുര്യാക്കോസ് ഷിക്കാഗോ സീറോ മലബാർ രൂപതാ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമാ ശ്ശീഹാ കത്തീഡ്രൽ ഇടവകാംഗവും, യൂത്ത് കോർഡിനേറ്ററുമായ എബിൻ കുര്യാക്കോസിനെ രൂപതയുടെ പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിയായി രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. രണ്ടുവർഷമാണ് നിയമന കാലാവധി.

2017 18 വർഷങ്ങൾ രൂപതയിലും, ആഗോള സഭയിലും യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽകൂടിയാണ് യുവജനങ്ങളുടെ പ്രതിനിധിയായ എബിനെ നിയമിച്ചതെന്ന് മാർ അങ്ങാടിയത്ത് പറഞ്ഞു.

മാർ ജേക്കബ് അങ്ങാടിയത്ത് അധ്യക്ഷതവഹിച്ച യോഗത്തിൽ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് സ്വാഗതം ആശംസിച്ചു. രൂപതാ ചാൻസിലർ ഫാ. ജോണിക്കുട്ടി പുലിശേരി 2016 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.

ഡോ. അബ്രഹാം മാത്യു ന്ധയുവജനങ്ങളുടെ വിശ്വാസ പരിശീലനവും സഭയുടെ ഭാവിയും’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നയിച്ചു. വികാരി ജനറാൾ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, പ്രൊക്യുറേറ്റർ ഫാ. ജോർജ് മാളിയേക്കൽ എന്നിവർ മോഡറേറ്റേഴ്സായിരുന്നു. റവ.ഫാ. ഏബ്രഹാം മുത്തോലത്ത് രൂപതയുടെ ചാരിറ്റി പ്രൊജക്ടിനെക്കുറിച്ച് സംസാരിച്ചു. രൂപതയുടെ വിവിധ റീജിയനുകളിൽ നടത്തപ്പെട്ട യൂത്ത് പ്രോഗ്രാമുകളുടെ റിപ്പോർട്ട് ഡയറക്ടർ ഫാ. പോൾ ചാലിശേരി, ജോണ്‍ വാളിപ്ലാക്കൽ, മലീസാ മാത്യു എന്നിവർ ചേർന്ന് അവതരിപ്പിച്ചു. സമാപനത്തിൽ സെക്രട്ടറി കൃതജ്ഞത അറിയിച്ചു. കാലംചെയ്ത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് യോഗനടപടികൾ ആരംഭിച്ചത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം