+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കരുണാ ചാരിറ്റിയുടെ വാർഷികോത്സവം

ന്യൂയോർക്ക്: ന്യൂയോർക്കിലെ കരുണാ ചാരിറ്റിയുടെ വാർഷികോത്സവം ജൂലൈ 29 ശനിയാഴ്ച വൈകുന്നേരം ആറിന് ന്യൂജേഴ്സിലെ റോയൽ ആൽബർട്ട് പാലസിൽ നടത്തപ്പെടും. കരുണയുടെ കരങ്ങൾ ആരോഗ്യം, ചികിത്സാ രംഗം, ദാരിദ്യ്രം
കരുണാ ചാരിറ്റിയുടെ വാർഷികോത്സവം
ന്യൂയോർക്ക്: ന്യൂയോർക്കിലെ കരുണാ ചാരിറ്റിയുടെ വാർഷികോത്സവം ജൂലൈ 29 ശനിയാഴ്ച വൈകുന്നേരം ആറിന് ന്യൂജേഴ്സിലെ റോയൽ ആൽബർട്ട് പാലസിൽ നടത്തപ്പെടും.

കരുണയുടെ കരങ്ങൾ ആരോഗ്യം, ചികിത്സാ രംഗം, ദാരിദ്യ്രം, വിദ്യാഭ്യാസം എന്നീ മേഖലകളിലേക്കു വ്യാപിച്ചിട്ടുള്ള ഈ ചാരിറ്റിയുടെ പ്രവർത്തനം നിരാലംബരുടെ സഹായത്തിനൊരു വഴികാട്ടിയാണ്. കൂടാതെ യഥാസമയം വിവാഹം നടത്താൻ നിവൃത്തിയില്ലാത്ത കുടുംബങ്ങളിലേക്കും കരുണയുടെ പ്രവർത്തനങ്ങൾ എത്തിയിട്ടുണ്ട്. മുൻ അംബാസിഡർ ശ്രീനിവാസന്‍റെ ഭാര്യ ലേഖാ ശ്രീനിവാസന്‍റെ നേതൃത്വത്തിൽ കേരള സ്ത്രീകൾ ആരംഭിച്ചതാണ് കരുണാ ചാരിറ്റി.

നിരാശയിൽ കഴിയേണ്ടിവന്ന പല കുടുംബങ്ങൾക്കും കരുണയുടെ സ്നേഹഹസ്തങ്ങൾ അനുഗ്രഹമായി തീർന്നു. ഇപ്പോഴും കരുണ അതിന്‍റെ പ്രവർത്തനം പ്രവർത്തനരംഗത്ത് അതീവ സജീവമാണ്. ഇങ്ങനെ മനോഗുണ പ്രവർത്തനങ്ങൾക്കായി ഈ കാൽനൂറ്റാണ്ടിനകം 800,000 ഡോളർ പണമായിട്ടും 550,000 ഡോളർ വസ്തുക്കളായിട്ടും ദാരിദ്യ്രം അനുഭവിക്കുന്നവർക്കായി എത്തിച്ചു കഴിഞ്ഞു. ഈ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുവാൻ ഹൃദയാലുക്കളായ ഏവരുടെയും സഹായ സഹകരണങ്ങൾ കരുണാ ചാരിറ്റി പ്രതീക്ഷിക്കുന്നു. ജൂലൈ മാസം 29നു നടത്തുന്ന വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

Royal Albert’s palace
1050 king George post Rd
Edison-New Jersey-08837
Ph: 732 661 1070
www.royal alberts palace.com