+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂവത്തൂർ ഫാമിലി അസോസിയേഷൻ ഓവർസീസ് ചാപ്റ്ററിന്‍റെ നാലാമത് പുനസംഗമം ജൂലൈ 28, 29 തീയതികളിൽ

ഫിലഡൽഫിയ: പൂവത്തൂർ ഫാമിലി അസോസിയേഷന്‍റെ വിദേശങ്ങളിൽ പാർക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ പൂവത്തൂർ ഫാമിലി അസോസിയേഷൻ ഓവർസീസ് ചാപ്റ്റർ PFAOC(അമേരിക്ക, യുകെ, കാനഡ) റീയൂണിയൻ ജൂലൈ 28, 29 തീയതികളിൽ ഫില
പൂവത്തൂർ ഫാമിലി അസോസിയേഷൻ ഓവർസീസ് ചാപ്റ്ററിന്‍റെ നാലാമത് പുനസംഗമം ജൂലൈ 28, 29 തീയതികളിൽ
ഫിലഡൽഫിയ: പൂവത്തൂർ ഫാമിലി അസോസിയേഷന്‍റെ വിദേശങ്ങളിൽ പാർക്കുന്ന കുടുംബാംഗങ്ങളുടെ കൂട്ടായ്മയായ പൂവത്തൂർ ഫാമിലി അസോസിയേഷൻ ഓവർസീസ് ചാപ്റ്റർ PFAOC(അമേരിക്ക, യുകെ, കാനഡ) റീയൂണിയൻ ജൂലൈ 28, 29 തീയതികളിൽ ഫിലഡൽഫിയയിൽ നടത്തപ്പെടുന്നു.

ഡോ. കോശി പൂവത്തൂരിന്‍റെ നേതൃത്വത്തിൽ കോർട്ട്യാഡ് മാരിയറ്റ് ഹോട്ടൽ കോളജ്വിൽ, ഡോ. പൂവത്തൂരിന്‍റെ വസതി എന്നിവിടങ്ങളിൽ വച്ച് വിവിധ പരിപാടികളോടുകൂടി നടത്തപ്പെടുന്ന കുടുംബസംഗമത്തിൽ റവ. വർഗീസ് പ്ലാന്തോട്ടം കോർ എപ്പിസ്കോപ്പാ, ഫാ. അലക്സാണ്ടർ കുര്യൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നായി നിരവധിപേർ സംബന്ധിക്കുന്നതാണ്. വിവാഹം കഴിഞ്ഞ നിരവധി സഹോദരിമാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇക്കൊല്ലത്തെ കുടുംബസംഗമത്തിനുണ്ട്. നൈനാൻ ജെ പൂവത്തൂർ അറിയിച്ചതാണിത്.

വിവരങ്ങൾക്ക്: ഫോണ്‍ 610 931 3593

റിപ്പോർട്ട്: ജോർജ് തുന്പയിൽ