+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐപിസിഎൻഎ സമ്മേളനത്തിന് പിന്തുണയുമായി ഹൂസ്റ്റണ്‍ ചാപ്റ്റർ

ഹൂസ്റ്റണ്‍: ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ്ബ് സമ്മേളനത്തിന് ഷിക്കാഗോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡെലിഗേറ്റുകൾ പങ്കെടുക്കുന്നത് ഹൂസ്റ്റണിൽ നിന്നായിരിക്കും.ജൂലൈ
ഐപിസിഎൻഎ സമ്മേളനത്തിന് പിന്തുണയുമായി ഹൂസ്റ്റണ്‍ ചാപ്റ്റർ
ഹൂസ്റ്റണ്‍: ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ്ബ് സമ്മേളനത്തിന് ഷിക്കാഗോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഡെലിഗേറ്റുകൾ പങ്കെടുക്കുന്നത് ഹൂസ്റ്റണിൽ നിന്നായിരിക്കും.

ജൂലൈ 23നൂ ഹൂസ്റ്റണിൽ നടന്ന ഇന്ത്യാ പ്രസ് ക്ലബ്ബ് എക്സിക്യൂട്ടീവ് സമ്മേളനത്തിനുശേഷം ചാപ്റ്റർ പ്രസിഡന്‍റ് അനിൽ ആറന്മുള അറിയിച്ചതാണിത്. ഹൂസ്റ്റണിൽ നിന്ന് പതിനഞ്ചോളം പ്രതിനിധികൾ ഇതിനകം രജിസ്റ്റർ ചെയ്തതായി സെക്രട്ടറി ജോയി തുന്പമണ്‍, ട്രഷറർ ജോയ്സ് തോന്ന്യാമല എന്നിവർ വെളിപ്പെടുത്തി. കൂടാതെ ഈ സമ്മേളനത്തിന്‍റെ പ്രധാന സ്പോണ്‍സർമാരായ ഫ്രീമൂ വർഗീസ്, ഷൈജു, ജോണ്‍ വർഗീസ്, ജി.കെ പിള്ള എന്നിവരും ഹൂസ്റ്റണിൽ നിന്ന് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ് ക്ലബ്ബിന്‍റെ ദേശീയ സെക്രട്ടറി ജോർജ് കാക്കനാട്ട് അറിയിച്ചു.

റിപ്പോർട്ട്: ശങ്കരൻകുട്ടി