+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്നാനായ റീജിയണ്‍ പ്രീ മാര്യേജ് കോഴ്സ് ഡാളസിൽ നടത്തപ്പെട്ടു

ഷിക്കാഗോ: സെന്‍റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്‍റെ നേതൃത്വത്തിൽ ഡാളസ് ക്രിസ്തു രാജാ ക്നാനായ ദൈവാലയത്തിൽ ജൂലൈ 14 മുതൽ 16 വരെ ത്രിദിന പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്കയുടെ വി
ക്നാനായ റീജിയണ്‍  പ്രീ മാര്യേജ് കോഴ്സ് ഡാളസിൽ നടത്തപ്പെട്ടു
ഷിക്കാഗോ: സെന്‍റ് തോമസ് രൂപതയുടെ കീഴിലുള്ള ക്നാനായ റീജിയണിന്‍റെ നേതൃത്വത്തിൽ ഡാളസ് ക്രിസ്തു രാജാ ക്നാനായ ദൈവാലയത്തിൽ ജൂലൈ 14 മുതൽ 16 വരെ ത്രിദിന പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 15 യുവജനങ്ങൾ പങ്കെടുത്ത ഈ കോഴ്സിൽ വിവാഹിതരാകുവാൻ പോകുന്ന യുവതി യുവാക്കൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും സെമിനാറുകളും നടത്തപ്പെട്ടു. ക്നാനായ റീജിയണിലെ ഫാമിലി കമ്മീഷനാണ് ഈ കോഴ്സിന് നേതൃത്വം നൽകിയത്.

ക്നാനായ റീജിയണ്‍ ഡയറക്ടർ മോണ്‍. തോമസ് മുളവനാൽ, ഫാ. ജോസ് ചിറപ്പുറത്ത്, ജോണി തെക്കേപ്പറന്പിൽ, ജയ കുളങ്ങര, ബെന്നി കാഞ്ഞിരപ്പാറ, റെജിമോൻ തൊട്ടിയിൽ, ഡോ. ജിജാ തോമസ്, റ്റോണി പുല്ലാപ്പള്ളി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾക്കും, സെമിനാറുകൾക്കും നേതൃത്വം നൽകി.

അമേരിക്കയിലോ, നാട്ടിലോ വിവാഹിതരാകുവാൻ ഉദ്ദേശിക്കുന്ന മുഴുവൻ കത്തോലിക്കാ യുവജനങ്ങളും ഈ കോഴ്സുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് റീജിയണ്‍ ഡയറക്ടർ മോണ്‍. തോമസ് മുളവനാൽ അറിയിക്കുന്നു. ക്നാനായ റീജിയണിന്‍റെ ആഭിമുഖ്യത്തിലുള്ള അടുത്ത പ്രീമാര്യേജ് കോഴ്സ് ഒക്ടോബർ 20 മുതൽ 22 വരെ ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ വച്ചു നടത്തപ്പെടുന്നതാണ്. ഈ പ്രീ മാര്യേജ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 630 205 5078 എന്ന നന്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.

റിപ്പോർട്ട്: ബിനോയി കിഴക്കനടി