+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹജ്ജ് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു

മനാമ: സമസ്ത കേരള സുന്നീ ജമാഅത്തിന്‍റെ കീഴിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള പഠന ക്ലാസ്സിന്‍റെ ഉദ്ഘാടനം മനാമ സമസ്ത ഓഡിറേറാറിയത്തിൽ വച്ചു സലാം ഫൈസി മുക്കം നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് സയ്യിദ്
ഹജ്ജ് പഠന ക്ലാസ്സ് ഉദ്ഘാടനം ചെയ്തു
മനാമ: സമസ്ത കേരള സുന്നീ ജമാഅത്തിന്‍റെ കീഴിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള പഠന ക്ലാസ്സിന്‍റെ ഉദ്ഘാടനം മനാമ സമസ്ത ഓഡിറേറാറിയത്തിൽ വച്ചു സലാം ഫൈസി മുക്കം നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി.

സമസ്ത ഉമ്മുൽ ഹസം ഏരിയ കോഡിനേററർ അബ്ദുർറഉൗഫ് ഫൈസി, മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ സ്വദർ മുഅല്ലിം അശ്റഫ് അൻവരി ചേലക്കര എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്‍റ് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ കളത്തിൽ നന്ദിയും പറഞ്ഞു. തുടർന്നുള്ള ക്ലാസ്സുകൾ മനാമ ഓഡിറേറാറിയ്യത്തിൽ വച്ചു അടുത്ത തീയതികളിൽ നടത്തുമെന്ന് ബൻഡപെട്ടവർ അറീയിച്ചു - 39828718, 39128941