+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമായി പുസ്തക ചർച്ച

ഫഹാഹീൽ: ഫഹാഹീൽ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച ലോകമെന്പാടുമുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഐക്യദാർഢ്യ സംഗമമായി. പ്രവാസി എഴുത്തുകാരനും സൗഹൃദ വേദി എക്സിക്യൂട്ടീവ് കമ്
അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമായി പുസ്തക ചർച്ച
ഫഹാഹീൽ: ഫഹാഹീൽ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ച ലോകമെന്പാടുമുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾക്കുള്ള ഐക്യദാർഢ്യ സംഗമമായി. പ്രവാസി എഴുത്തുകാരനും സൗഹൃദ വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്രേമൻ ഇല്ലത്ത് രചിച്ച ന്ധപുറത്താക്കപ്പെട്ടവരുടെ പുസ്തകംന്ധ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിച്ചത്.

ഇസ്രായേലിന്‍റെ അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീൻ ജനതയുടെ ജീവിതം മുഖ്യപ്രമേയമായ പുസ്തകം ലോകമെന്പാടുമുള്ള അധിനിവേശത്തിനെതിരെ പൊരുതുന്നവരുടെ പുസ്തകമാണെന്നും അന്യായമായി തടവറകളിൽ കഴിയുന്നവരുടെയും ഉപരോധം മൂലം വീർപ്പുമുട്ടുന്ന നിസ്സഹായരായ ഒരു ജനതയുടെ ചെറുത്തുനിൽപ്പിന്‍റെ ആവിഷ്ക്കാരം കൂടിയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച കെഐജി പ്രസിഡന്‍റ് ഫൈസൽ മഞ്ചേരി പറഞ്ഞു.

ഒരിക്കൽ പോലും ഫലസ്തീൻ എന്ന രാജ്യം സന്ദർശിച്ചിട്ടില്ലാത്ത ഗ്രന്ഥകാരന് ആ രാജ്യത്തെ തീക്ഷ്ണമായ ജീവിത സാഹചര്യങ്ങളെ സർഗാത്മകമായി സന്നിവേശിപ്പിച്ച ഒരു പുസ്തകമാണിതെന്ന് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സാം പൈനുമൂട് പറഞ്ഞു. ഒരു നോവലിനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര വിഷയത്തെ ആവിഷ്ക്കരിക്കുന്നത് അതിന്‍റെ ഒരു പോരായ്മയായി തോന്നാമെങ്കിലും യാഥാർഥ്യത്തെ ഉൾക്കൊണ്ടു കൊണ്ട് വളരെ സ്വതന്ത്രമായി വിഷയത്തത്തെ സമീപിക്കാൻ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ടെന്നു പുസ്തക പരിചയം നടത്തിയ കെഐജി ഈസ്റ്റ് മേഖല പ്രസിഡന്‍റ് കെ.മൊയ്തു പറഞ്ഞു.

കൃഷണ ദാസ്, അനിയൻ കുഞ്ഞു, അൻവർ ഷാജി, കീർത്തി സുമേഷ്, രാധ ഗോപിനാഥ്, റഫീഖ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. പ്രേമൻ ഇല്ലത്തിനെ പൊന്നാട അണിയിച്ച് ചടങ്ങിൽ ആദരിച്ചു. സൗഹൃദ വേദിയുടെ കീഴിൽ പുതുതായി ആരംഭിച്ച 'സൗഹൃദം' ഗ്രന്ഥശാലയുടെ ഉദ്ഘാടനം സ്വന്തം കൃതിയായ 'കുവൈറ്റ് ഇന്ത്യൻ കുടിയേറ്റ ചരിത്രം' എന്ന പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് സാം പൈനുമൂട് നിർവഹിച്ചു. ഫഹാഹീൽ യൂണിറ്റി സെന്‍ററിൽ നടന്ന പരിപാടിയിൽ സൗഹൃദ വേദി പ്രസിഡന്‍റ് എ.ഡി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സൗഹൃദ വേദി കണ്‍വീനർ എം .കെ ഗഫൂർ തൃത്താല സ്വാഗതവും സെക്രട്ടറി ബാബു സജിത്ത് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ