+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെനി കവലയിൽ ഫോക്കാന കണവൻഷൻ ജനറൽ കണ്‍വീനർ

ഫിലാഡൽഫിയ: 2018 ജൂലൈയിൽ ഫിലാഡൽഫിയയിൽ നടക്കുന്ന ഫോക്കാന കണ്‍വൻഷന്‍റെ ജനറൽ കണ്‍വീനറായി ഹ്യൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നടനും കലാകാരനുമായ റെനി കവലയിലിനെ നോമിനേറ്റ് ചെയ്തതായി ഫോക്ക
റെനി കവലയിൽ ഫോക്കാന കണവൻഷൻ ജനറൽ കണ്‍വീനർ
ഫിലാഡൽഫിയ: 2018 ജൂലൈയിൽ ഫിലാഡൽഫിയയിൽ നടക്കുന്ന ഫോക്കാന കണ്‍വൻഷന്‍റെ ജനറൽ കണ്‍വീനറായി ഹ്യൂസ്റ്റനിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നടനും കലാകാരനുമായ റെനി കവലയിലിനെ നോമിനേറ്റ് ചെയ്തതായി ഫോക്കാന പ്രസിഡന്‍റ് തന്പി ചാക്കോയും, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായരും അറിയിച്ചു.

മലയാളീ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റന്‍റെ സജീവ പ്രവർത്തകനായ റെനി അസോസിയേഷൻ ബോർഡ് ഓഫ് ഡയറക്ടർ അംഗം, പ്രോഗ്രാം കോർഡിനേറ്റർ തുടങ്ങിയ മേഖലകളിൽ സ്തുത്യർഹസേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹ്യുസ്റ്റൻ ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗമായ ഇദ്ദേഹം മാർത്തോമ്മ യുവജന സഖ്യത്തിന്‍റെ റീജിയണൽ വൈസ് പ്രസിഡന്‍റായും സേവനം അനുഷ്ഠിചിട്ടുണ്ട്. ഹ്യുസ്റ്റ്നിലെ മിസൗറി സിറ്റിയിൽ സ്ഥിരതാമസക്കിയ ഇദ്ദേഹം കോഴഞ്ചേരിക്കടുത്തു പുല്ലാട് സ്വദേശിയാണ്.

റെനിയുടെ സേവനങ്ങൾ ഫോക്കനയ്ക്ക് ഒരു മുതൽക്കൂട്ടവുമെന്നു പ്രസിഡന്‍റ് തന്പി ചാക്കോയും, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായരും, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അഭിപ്രായപ്പെട്ടു. റിജിയണൽ വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള റെനിയുടെ നിയമനത്തിൽ സന്തുഷ്ടി രേഖപ്പെടുത്തി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം