+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷിക്കാഗോ കെസിഎസ് സമ്മർഫെസ്റ്റ് 2017 അവിസ്മരീണയമായി

ഷിക്കാഗോ: ഷിക്കാഗോ കെസിഎസ് വാർഡു വിഭജനത്തിനുശേഷം നടത്തപ്പെട്ട രണ്ടാമത്തെ വാർഡുതല കൂട്ടായ്മ സമ്മർഫെസ്റ്റ് 2017 പുതുമകൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി. ജൂലൈ 16 ഞായറാഴ്ച ഷിക്കാഗോയു
ഷിക്കാഗോ കെസിഎസ് സമ്മർഫെസ്റ്റ് 2017 അവിസ്മരീണയമായി
ഷിക്കാഗോ: ഷിക്കാഗോ കെസിഎസ് വാർഡു വിഭജനത്തിനുശേഷം നടത്തപ്പെട്ട രണ്ടാമത്തെ വാർഡുതല കൂട്ടായ്മ സമ്മർഫെസ്റ്റ് 2017 പുതുമകൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി.

ജൂലൈ 16 ഞായറാഴ്ച ഷിക്കാഗോയുടെ സൗത്ത് വെസ്റ്റ്, വെസ്റ്റ് സബേർബുകളിൽ താമസിക്കുന്ന 120ൽപരം ക്നാനായ കുടുംബങ്ങൾ ഹിഡൻലേക്ക് ഫോറസ്റ്റ് പിക്നിക് ലൊക്കേഷനിൽ ഒത്തുചേർന്നപ്പോൾ അതു കേരളത്തിൽ നിന്നും വിവിധ കാലയളവുകളിൽ കുടിയേറി പാർത്ത ക്നാനായ മക്കൾക്ക് അടുത്തിടപഴുകുന്നതിനുള്ള ഒരു സംഗമവേദിയായി.

കെസിഎസ് വാർഡ് 1,2,3 എന്നിവിടങ്ങളിൽ നിവസിക്കുന്ന ആബാലവൃദ്ധം ക്നാനായ കുടുംബങ്ങൾ വളരെ നേരത്തെ തന്നെ എത്തിച്ചേരുകയും ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുകയും വിവിധതരം ഗെയിമുകളിൽ പങ്കെടുത്തും കൊണ്ട് സമ്മർഫെസ്റ്റ് 2017നു മാറ്റുകൂട്ടി. മുതിർന്നവർക്കൊപ്പം കുട്ടികളും, യുവജനങ്ങളും, സോക്കർ, വോളിബോൾ, സൈക്കിളിംഗ് എന്നിവയിൽ ആവേശപൂർവം പങ്കെടുത്തപ്പോൾ അതു തലമുറകളുടെ തന്നെ ഒരു സമ്മേളനമായി.

കെസിഎസ് രണ്ടാംവാർഡ് കോർഡിനേറ്റർ ജോബി ഓളിയിൽ, കെസിസിഎൻഎ റീജിയണൻ വൈസ് പ്രസിഡന്‍റ് രണ്ടാംവാർഡ് അംഗം ജയ്മോൻ നന്ദികാട്ട്, വാർഡ് അംഗങ്ങളായ ജയിംസ് മന്താങ്കൽ, സുനിൽ ചക്കാലക്കൽ, ജിമ്മി മുകളേൽ, 2,3 വാർഡുകളുടെ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്ന ജിമ്മി കണിയാലിൽ, മഞ്ജു ഓട്ടപ്പള്ളിൽ എന്നിവർ മറ്റംഗങ്ങൾക്കൊപ്പം സമ്മർഫെസ്റ്റ് 2017ന്‍റെ വിജയത്തിനായി കൈകോർത്തു. ഷിക്കാഗോ കെസിഎസ് പ്രസിഡന്‍റ് ബിനു പുത്തുറയിൽ, സെക്രട്ടറി ജോണിക്കുട്ടി പിളളവീട്ടിൽ, ട്രഷറർ ഷിബു മുളയാനിക്കുന്നേൽ എന്നിവർ ക്രമീകരണങ്ങൾ വിലയിരുത്തുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഫോമ പ്രസിഡന്‍റ് ബെന്നി വാച്ചാച്ചിറ, മുൻ കെസിസിഎൻഎ പ്രസിഡന്‍റുമാരായ ജോസ് കണിയാലി, ജോണി പുത്തൻപറന്പിൽ, കെസിഎസ് ഷിക്കാഗോയെ മുൻകാലങ്ങളിൽ കരുത്തോടെ നയിച്ച കുര്യൻ നെല്ലാമറ്റം, മാത്യു കുളങ്ങര, മാത്യു ഇടിയാലിൽ, സണ്ണി, ജോസ്, നിണൽ മുണ്‍പ്ലാക്കിൽ, ജോസ് തട്ടാറേട്ട എന്നിവരുടെ സാന്നിധ്യവും പ്രചോദനവും സമ്മർഫെസ്റ്റ് 2017ന് കരുത്തേകി.

റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ