+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർപ്കോ പിക്നിക് നടത്തി

ഷിക്കാഗോ: അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരളാ ഒറിജിന്‍റെ സമ്മർ പിക്നിക് ജൂലൈ 23 ഞായറാഴ്ച എൽമ്ഹേസ്റ്റിലുള്ള പ്രകൃതിസുന്ദരമായ സാൾട് ക്രീക്ക് പാർക്കിൽ വച്ചു് നടന്നു. ഉച്ചമുതൽ വൈകുന്നേരം
ആർപ്കോ പിക്നിക് നടത്തി
ഷിക്കാഗോ: അസോസിയേഷൻ ഓഫ് റീഹാബിലിറ്റേഷൻ പ്രൊഫഷണൽസ് ഓഫ് കേരളാ ഒറിജിന്‍റെ സമ്മർ പിക്നിക് ജൂലൈ 23 ഞായറാഴ്ച എൽമ്ഹേസ്റ്റിലുള്ള പ്രകൃതിസുന്ദരമായ സാൾട് ക്രീക്ക് പാർക്കിൽ വച്ചു് നടന്നു. ഉച്ചമുതൽ വൈകുന്നേരം ഏഴുവരെ നീണ്ടുനിന്ന പിക്നിക്കിൽ തങ്ങളുടെ സൗഹൃദം പങ്കുവയ്ക്കുന്നതിനായി ഷിക്കാഗോയുടെ വിവിധ സ്ഥലങ്ങളിൽനിന്നുമായി ഏറെ ഫിസിക്കൽ ഒക്കുപേഷണൽ സ്പീച് തെറാപ്പിസ്റ്റുകൾ കുടുംബസമേതം എത്തിച്ചേർന്നിരുന്നു.

അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് രുചികരമായ ബാർബിക്യുവും മറ്റു വിഭവങ്ങളും തയ്യാറാക്കി. മിഠായിപെറുക്കൽ, ലെമണ്‍ സ്പൂണ്‍ റേസ്, ബലൂണ്‍ ടോസ്, കസേരകളി, വടംവലി എന്നിങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനും മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി. ബ്രിജിറ്റ് ജോർജ്, സായി പുല്ലാപ്പള്ളി, വിൽസണ്‍ ജോണ്‍, ജെയിംസ് തിരുനെല്ലിപ്പറന്പിൽ, മനു, തന്പി ജോസ്, സിന്ധു മാത്യു, നിഷ തോമസ്, മാത്യു ജേക്കബ്, സിറിൽ മ്യാലിൽ, കാർമൽ തോമസ്, സണ്ണി മുത്തോലം, ബെഞ്ചമിൻ തോമസ് എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് തുടങ്ങിയ പിക്നിക് വൈകിട്ട് 7 മണിയോടെ സമാപിച്ചു.

റിപ്പോർട്ട്: ബ്രിജിറ്റ് ജോർജ്