+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാർഷിക കണ്‍വൻഷന്‍റെ സമാപനദിവസത്തിൽ മുഖ്യ പ്രഭാഷകനായി ഡോ. വിനോ ജെ. ഡാനിയേൽ

ഡാളസ്: ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മ ചർച്ചിൽ ജൂലൈ 21 മുതൽ നടന്നുവന്നിരുന്ന വാർഷിക കണ്‍വൻഷന്‍റെ സമാപനദിവസമായ ഞായറാഴ്ച വി.കുർബാനയ്ക്കുശേഷം നടന്ന യോഗത്തിൽ ഫിലഡൽഫിയായിൽ നിന്നുള്ള പ്രമുഖ ഹൃദയശസ്ത്രക്രി
വാർഷിക കണ്‍വൻഷന്‍റെ സമാപനദിവസത്തിൽ മുഖ്യ പ്രഭാഷകനായി ഡോ. വിനോ ജെ. ഡാനിയേൽ
ഡാളസ്: ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മ ചർച്ചിൽ ജൂലൈ 21 മുതൽ നടന്നുവന്നിരുന്ന വാർഷിക കണ്‍വൻഷന്‍റെ സമാപനദിവസമായ ഞായറാഴ്ച വി.കുർബാനയ്ക്കുശേഷം നടന്ന യോഗത്തിൽ ഫിലഡൽഫിയായിൽ നിന്നുള്ള പ്രമുഖ ഹൃദയശസ്ത്രക്രിയ വിദഗ്ധനും തിരുവചന പണ്ഡിതനുമായ ഡോ. വിനോ ജെ. ഡാനിയേൽ മുഖ്യപ്രഭാഷണം നടത്തി.

ആധുനികതയുടെ അതിപ്രസരം മനുഷ്യജീവിതത്തിൽ സമ്മർദങ്ങൾ വർധിപ്പിക്കുകുയും വിജയകരമായ ജീവിതം നയിക്കുന്നതിന് ഒരു ചൂവടുപോലും മുന്പോട്ടുവയ്ക്കുന്നതിനുള്ള സാധ്യതകൾ പൂർണമായും പരാജയപ്പെട്ടു എന്ന ബോധ്യമാകുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ സമ്മർദങ്ങൾ ഇറക്കിവെച്ചു ആശ്വാസം കണ്ടെത്തുവാൻ കൊള്ളാവുന്ന ഏക അത്താണി ക്രിസ്തുനാഥൻ മാത്രമാണെന്ന് ഡോ. വിനോ ഡാനിയേൽ പറഞ്ഞു.

സെന്‍റ്പോൾസ് ഇടവക വികാരി റവ. ഷൈജു പി. ജോണ്‍, ഡോ. വിനോ ഡാനിയേലിനെ പരിചയപ്പെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു. തുടർന്ന് ഇടവകയുടെ ഇരുപത്തിഒന്പതാമത് വാർഷികം ആഘോഷിച്ചു. ഈശോ ചാക്കോ പ്രാരംഭ പ്രാർത്ഥനയും സെക്രട്ടറി ലിജു തോമസ് റിപ്പോർട്ട് വായിക്കുകയും ചെയ്തു. എബ്രഹാം കോശി, ആലീസ് രാജു, രാജൻ കുഞ്ഞ്, തോമസ് കെ. ജോർജ് എന്നിവർ സംസാരിച്ചു. ജോണ്‍ തോമസിന്‍റെ നേതൃത്വത്തിൽ ഗായകസംഘം മനോഹരമായ ഗാനങ്ങൾ ആലപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ