+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. രഞ്ജിത്ത് പിള്ള ഫൊക്കാനാ നാഷണൽ കണ്‍വൻഷൻ ഹൂസ്റ്റണ്‍ റീജണ്‍ കണ്‍വീനർ

ഫിലാഡൽഫിയ: ഫൊക്കാനാ ഫിലാഡൽഫിയ നാഷണൽ കണ്‍വൻഷന്‍റെ ഹൂസ്റ്റണ്‍ റീജണ്‍ കണ്‍വീനറായി ഡോ. രഞ്ജിത്ത് പിള്ളയെ നിയമിച്ചു. 2018 ജൂലൈ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഫിലാഡൽഫിയ വാലിഫോർജ് കണ്‍വൻഷൻ സെന്‍ററിലാ
ഡോ. രഞ്ജിത്ത് പിള്ള ഫൊക്കാനാ നാഷണൽ കണ്‍വൻഷൻ ഹൂസ്റ്റണ്‍ റീജണ്‍ കണ്‍വീനർ
ഫിലാഡൽഫിയ: ഫൊക്കാനാ ഫിലാഡൽഫിയ നാഷണൽ കണ്‍വൻഷന്‍റെ ഹൂസ്റ്റണ്‍ റീജണ്‍ കണ്‍വീനറായി ഡോ. രഞ്ജിത്ത് പിള്ളയെ നിയമിച്ചു.

2018 ജൂലൈ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഫിലാഡൽഫിയ വാലിഫോർജ് കണ്‍വൻഷൻ സെന്‍ററിലാണ് ഫൊക്കാനാ നാഷണൽ കണ്‍വൻഷൻ.

ഫൊക്കാനയുടെ റീജണുകൾ ശക്തിപ്പെടുത്തുകയും റീജണുകളുടെ പ്രാതിനിധ്യം കൂടുതലായി ഉറപ്പാക്കുന്നതിനും ഫൊക്കാനായിലേക്കു കൂടുതൽ യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഡോ.രഞ്ജിത് പിള്ളയുടെ സേവനം ഫൊക്കാനാ ഉറപ്പുവരുത്തുന്നതെന്ന് കണ്‍വൻഷൻ ചെയർമാൻ മാധവൻ ബി. നായർ പറഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ രഞ്ജിത്ത് കംപ്യുട്ടർ സയൻസിൽ മാസ്റ്റർ ഡിഗ്രിയും കംപ്യൂട്ടർ ആർക്കിടെക്ചർ ഡിസൈനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഹൂസ്റ്റണിലെ കലാ സാംസ്കാരിക രംഗത്തും സജീവമാണ്.

രഞ്ജിത്തിന്‍റെ നിയമനം ഫൊക്കാനക്കും യുവസമൂഹത്തിനും മുതൽക്കൂട്ടാവുകയും ദേശീയ കണ്‍വൻഷനിൽ ഹൂസ്റ്റന്‍റെ വലിയ സാന്നിധ്യം ഉറപ്പാക്കുവാൻ സാധിക്കുമെന്നും പ്രസിഡന്‍റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ചെയർമാൻ മാധവൻ ബി നായർ എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം