+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തനിമ പൊതു പ്രഭാഷണം സംഘടിപ്പിച്ചു

ജിദ്ദ: റംസാനിലൂടെ ആർജിച്ചെടുത്ത നല്ല ഗുണങ്ങൾക്ക് അതിനുശേഷവും വലിയ പ്രധാന്യമുണ്ടെന്നും ഇസ്ലാമിക സംസ്കാരം ജീവിതത്തിൽ നിഴലിച്ചു കാണുന്പോഴാണ് റംസാൻ അർഥപൂർണമാകൂവെന്നും യുവ പ്രാസംഗികൻ അബ്ദുസുബ്ഹാൻ പറഞ്ഞു.
തനിമ പൊതു പ്രഭാഷണം സംഘടിപ്പിച്ചു
ജിദ്ദ: റംസാനിലൂടെ ആർജിച്ചെടുത്ത നല്ല ഗുണങ്ങൾക്ക് അതിനുശേഷവും വലിയ പ്രധാന്യമുണ്ടെന്നും ഇസ്ലാമിക സംസ്കാരം ജീവിതത്തിൽ നിഴലിച്ചു കാണുന്പോഴാണ് റംസാൻ അർഥപൂർണമാകൂവെന്നും യുവ പ്രാസംഗികൻ അബ്ദുസുബ്ഹാൻ പറഞ്ഞു. റംസാനിനുശേഷം’ എന്ന വിഷയത്തിൽ തനിമ ശറഫിയ മേഖല ഇംപാല റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റംസാന് ശേഷമുള്ള ജീവിതം ന·കൾ നിറഞ്ഞതായിരിക്കണം. ദുഃഖവും സന്തോഷവും ഒരുപോലെ ഉൾക്കൊള്ളാൻ വിശ്വാസികൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമോഫോബിയ, ലൗജിഹാദ്, മതതീവ്രവാദം, സംഘ്പരിവാർ ഭീഷണി എന്നിവ ശക്തിയാർജ്ജിച്ചുകൊണ്ടിരിക്കയാണ്. മുസ്ലിം പൈതൃകവും സംസ്കാരവും വ്യക്തിത്വവുമെല്ലാം ഇന്ത്യയിൽ ചോദ്യം ചെയ്തുവരികയാണ്. ഇത്തരം സാഹചര്യത്തിൽ റംസാനിലൂടെ ആർജിച്ചെടുത്ത വിശ്വാസ ചൈതന്യങ്ങൾക്കും ന·കൾക്കും സംസ്കാരത്തിനും വലിയ പ്രധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി. അബ്ദുൽ സലിം, അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ