+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം

കൊപ്പേൽ (ടെക്സസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കം കുറിച്ച് ടെക്സസിലെ കൊപ്പേൽ സെന്‍റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ ജൂലൈ 21ന് കൊടിയേറി. ഭദ്രാവതി രൂപത ബിഷപ്
ഡാളസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഭക്തിനിർഭരമായ തുടക്കം
കൊപ്പേൽ (ടെക്സസ്): ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാളിന് തുടക്കം കുറിച്ച് ടെക്സസിലെ കൊപ്പേൽ സെന്‍റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ ജൂലൈ 21ന് കൊടിയേറി.

ഭദ്രാവതി രൂപത ബിഷപ് മാർ ജോസഫ് അരുമച്ചാടത്ത് പത്തു ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിന് കൊടിയേറ്റ്കർമം നിർവഹിച്ചു. അൽഫോൻസാമ്മയുടെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു ദൈവമായിരുന്നു. ദൈവസ്നേഹത്തെ പ്രതി എല്ലാം പരിത്യജിച്ചു, സഹന ജീവതത്തിന്‍റെ കുരിശുകൾ സന്തോഷപൂർവം ഏറ്റെടുത്തപ്പോൾ പുണ്യവതിയുടെ സഹനങ്ങൾ ദൈവം ന·ക്കായി മാറ്റി. അൽഫോൻസാമ്മയുടെ ജീവിതം നമ്മുടെ ജീവിതത്തിനും മാതൃകയാകട്ടെ എന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. ളൂയീസ് രാജ് എന്നിവർ തുടർന്ന നടന്ന തിരുക്കർമങ്ങളിൽ സഹകാർമികരായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ഒന്പത് മുതൽ ദിവ്യകാരുണ്യ ആരാധനയും വൈകുന്നേരം ഏഴിന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയും നടക്കും. ഫാ. പോൾ പൂവത്തുങ്കൽ സിഎംഐ, മാർ ജോസഫ് അരുമച്ചാടത്ത്, ഫാ. ജോർജ് എളന്പാശേരിൽ, ഫാ. അഗസ്റ്റിൻ കുളപ്പുറം, ഫാ. ഏബ്രഹാം തോമസ്, ഫാ. ജോസ് ചിറപ്പുറത്ത്, ഫാ. പോൾ ചാലിശേരി എന്നിവർ തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.

29ന് (ശനി) വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ റാസക്ക് മാർ ജോസഫ് അരുമച്ചാടത്ത് കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ 30ന് (ഞായർ) വൈകുന്നേരം 4.30 ന് ആഘോഷമായ തിരുനാൾ കുർബാക്ക് ഷിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും. 31ന് (തിങ്കൾ) വൈകുന്നേരം ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനക്കുശേഷം കൊടിയിറക്കത്തോടെ തിരുനാൾ സമാപിക്കും.

കലാപരിപാടികളുടെ ഭാഗമായി 28ന് (വെള്ളി) രാത്രി എട്ടിന് ഇടവകയിലെ കലാകാര·ാർ അവതരിപ്പിക്കുന്ന കലാവിരുന്നും 29ന് (ശനി) രാത്രി എട്ടിന് സെന്‍റ് അൽഫോൻസാ ഓഡിറ്റോറിയത്തിൽ ഫാം, ന്യൂ ജേഴ്സി അവതരിപ്പിക്കുന്ന നാടകം ന്ധഒറ്റമരത്തണൽ’’എന്നിവ അരങ്ങേറും.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ