+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറൻസിന് ഉജ്ജ്വല തുടക്കം

ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസന 31ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിന് ന്യൂയോർക്കിലെ, എലൻ വിൻ സിറ്റിയിലുള്ള, ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ തുടക്കമായി. ഇടവക മെത്രാപോലീത്താ യൽദൊ മോർ തീത്തോ
അമേരിക്കൻ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറൻസിന് ഉജ്ജ്വല തുടക്കം
ന്യൂയോർക്ക്: അമേരിക്കൻ മലങ്കര അതിഭദ്രാസന 31-ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിന് ന്യൂയോർക്കിലെ, എലൻ വിൻ സിറ്റിയിലുള്ള, ഹോണേഴ്സ് ഹെവൻ റിസോർട്ടിൽ തുടക്കമായി. ഇടവക മെത്രാപോലീത്താ യൽദൊ മോർ തീത്തോസ് കോണ്‍ഫറൻസിന് തുടക്കം കുറിച്ച് കൊടി ഉയർത്തി. എബ്രഹാം മോർ സേവേനിയോസ് കുടുംബമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

ബുധനാഴ്ച നടന്ന ഡലിഗേറ്റ് മീറ്റിംഗിന് അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നുമായി നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. ഭദ്രാസനത്തിന്‍റെ അഭിവൃദ്ധിക്കും വളർച്ചക്കും സഭാംഗങ്ങളുടെ ക്ഷേമത്തിനുമുതകുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് യോഗം അന്തിമ രൂപം നൽകി. അന്ത്യോഖ്യാ സിംഹാസനത്തോടും പരിശുദ്ധ പാത്രിയർക്കീസാ ബാവായോടും ശ്രേഷ്ഠ കാതോലിക്കാബാവായോടും ഇടവക മെത്രാപോലീത്തായോടും മറ്റു മെത്രാപോലീത്താമാരോടുള്ള കൂറും വിധേയത്വവും യോഗത്തിൽ ആവർത്തിച്ച് പ്രഖ്യാപിച്ചു.

"എന്നിൽ വസിപ്പിൻ, ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നുവെങ്കിൽ അവൻ വളരെ ഫലം കായ്ക്കും യോഹന്നാൻ 15 : 4–-5’ എന്ന സെമിനാറിന്‍റെ ചിന്താവിഷയത്തെ ആസ്പദമാക്കി വെരി. റവ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പാ മുഖ്യ പ്രഭാഷണം നടത്തി.

വ്യാഴാഴ്ച രാവിലെ കുടുംബ മേളയോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മലങ്കരദീപം 2017 ന്‍റെ പ്രകാശന കർമവും നിർവഹിച്ചു. വിവിധ ദേവാലയങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ കൾച്ചറൽ പ്രോഗ്രാമുകളും പ്രോഗ്രാമിന് കൊഴുപ്പു കൂട്ടി. കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ച് പുരുഷ·ാർക്കും സ്ത്രീകൾ ക്കും യുവജനങ്ങൾക്കുമായി വേർതിരിച്ചുള്ള പ്രോഗ്രാമുകൾ, സെമിനാറുകൾ ചർച്ചാവേദികൾ തുടങ്ങി വിവിധ ഇനങ്ങൾ കോർത്തിണക്കി ക്രമീകരിക്കുന്ന കുടുംബമേളക്ക് 22ന് (ശനി) ഉച്ചയോടെ സമാപനമാകും.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ