+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎൻഎക്ക് പ്രവർത്തന ഫണ്ടും അഭിനന്ദനങ്ങളും

കുവൈത്ത്: കുവൈത്തിലെ പ്രവാസി നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ ഫിന (FINA) കേരളത്തിലെ നഴ്സിംഗ് സമൂഹം യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവന്ന ചരിത്രപരമായ സമരത്തിന് നേടിയ ഐതിഹാസിക വിജയത്തിന് അഭിനന്ദനങ്ങൾ അർപ്പിക്
യുഎൻഎക്ക് പ്രവർത്തന ഫണ്ടും അഭിനന്ദനങ്ങളും
കുവൈത്ത്: കുവൈത്തിലെ പ്രവാസി നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ ഫിന (FINA) കേരളത്തിലെ നഴ്സിംഗ് സമൂഹം യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിവന്ന ചരിത്രപരമായ സമരത്തിന് നേടിയ ഐതിഹാസിക വിജയത്തിന് അഭിനന്ദനങ്ങൾ അർപ്പിക്കുവാൻ പ്രത്യേക യോഗം ചേർന്നു.

അബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അംഗങ്ങളിൽ നിന്ന് സമാഹരിച്ച 1,93,000 രൂപ യുഎൻഎയുടെ ഒൗദ്യോഗിക അക്കൗണ്ടിലേക്ക് സംഭാവന നൽകി. പൊതുസമൂഹവും പ്രവാസിസമൂഹവും ഒരുപോലെ ഏറ്റെടുത്ത കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സമരത്തിന് കുവൈത്തിലെ നഴ്സിംഗ് സമൂഹവും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നിറഞ്ഞ പിന്തുണയാണ് നൽകിയത്.

സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകളുടെ കടുത്ത സമ്മർദ്ദങ്ങൾക്ക് മുന്നിലും മുട്ടുമടക്കാതെ സമരമുഖത്ത് സധൈര്യം മുന്നേറി അർഹമായ ആനുകൂല്യങ്ങൾ നേടിയെടുത്ത കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സിംഗ് സമൂഹത്തിനെയും സമരത്തിന് നെടുനായകത്വം വഹിച്ച സ്വതന്ത്ര സംഘടനയായ യുഎൻഎ യെയും അഭിനന്ദിക്കുകയും ഈ മേഖലയിലെ ചൂഷണങ്ങൾക്കെതിരായും നഴ്സിംഗ് ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനായും മേലിലും നിലകൊള്ളുവാൻ കൂട്ടായ്മക്ക് കഴിയട്ടെയെന്നും യോഗം ആശംസിച്ചു.

യോഗത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മെജിത്ത്, ജനറൽ കണ്‍വീനർ നിബു പാപ്പച്ചൻ, ട്രഷറർ നിതീഷ് തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ