+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാനാ ആത്മീയ മത സൗഹാർദ്ദ സമിതി: ടി.എസ് ചാക്കോ ചെയർമാൻ, റവ. ഫിലിപ് മോഡയിൽ കോ-ചെയർമാൻ

ഫിലഡൽഫിയ: ഫൊക്കാനാ ആത്മീയ മത സൗഹാർദ്ദ സമിതി രൂപീകരിച്ചു. ടി.എസ്. ചാക്കോ (ചെയർമാൻ), റവ. ഫിലിപ് മോഡയിൽ (കോചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തതായി ഫൊക്കാനാ നേതൃത്വം അറിയിച്ചു.അമേരിക്കൻ മലയാളികളുടെ സ
ഫൊക്കാനാ ആത്മീയ മത സൗഹാർദ്ദ സമിതി: ടി.എസ് ചാക്കോ ചെയർമാൻ, റവ. ഫിലിപ് മോഡയിൽ കോ-ചെയർമാൻ
ഫിലഡൽഫിയ: ഫൊക്കാനാ ആത്മീയ മത സൗഹാർദ്ദ സമിതി രൂപീകരിച്ചു. ടി.എസ്. ചാക്കോ (ചെയർമാൻ), റവ. ഫിലിപ് മോഡയിൽ (കോ-ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തതായി ഫൊക്കാനാ നേതൃത്വം അറിയിച്ചു.

അമേരിക്കൻ മലയാളികളുടെ സംഘടനാ സ്വഭാവത്തിൽ ക്രിസ്ത്യൻ ചർച്ചുകളും ഹിന്ദു മണ്ഡലങ്ങളും സാമൂഹ്യ-സാംസ്കാരിക സംഘടനകകൾക്കൊപ്പം സ്വാധീനം ചെലുത്തുന്നു എന്ന പ്രതിഭാസത്തിന്‍റെ; നല്ലവശങ്ങളെ തിളക്കമുറ്റതാക്കാം മോശം വശങ്ങളെ ദൂരീകരിക്കാം; സംഘടനകളുടെ സംഘടനയെന്ന നിലയിൽ ഫൊക്കാനാ അനുവർത്തിക്കേണ്ട തത്വങ്ങളും പ്രയോഗരീതികളും ക്രമീകരിക്കുകയാണ് ഫൊക്കാനാ ആത്മീയ മത സൗഹാർദ്ദ സമിതിയുടെ പ്രവർത്തനോദ്ദേശ്യം. അമേരിക്കയിലെ മലയാളി സമൂഹത്തിന്‍റെ ചേരിതിരിവുകളിൽ നിന്ന് പരസ്പര യോജിപ്പിന്‍റെ ആത്മീയ തലങ്ങൾക്ക് വിശാലവേദി പകരാനാണ് ഫൊക്കാനാ ആത്മീയ മത സൗഹാർദ്ദ സമിതി ശ്രദ്ധിക്കുക എന്ന് പ്രസിഡന്‍റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.

അമേരിക്കയിലെ ന്യൂജൻ മലയാളികൾ നേരിടുന്ന വംശീയവും ആത്മീയവുമായ പ്രതിസന്ധികൾ, സ്കൂൾ, കോളജ്, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലും അമേരിക്കൻ മുഖ്യധാരാ മേഖലകളിലും മലയാളികൾക്കുള്ള ”ഐഡന്‍റിറ്റി ക്രൈസിസ്”എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പ്രതിവിധി നിർദ്ദേശിക്കുന്നതിന് സമിതി മുന്തിയ പരിഗണന നൽകും. ഫൊക്കാന 2018 നാഷണൽ കണ്‍വൻഷനിൽ ഫൊക്കാനാ ആത്മീയ മത സൗഹാർദ്ദ സമിതി അവരുടെ പഠന നിഗമന നിർദ്ദേശങ്ങൾ അവതരിപ്പിക്കും. ഇതിനുë മുന്നോടിയായി സർവേകളും പഠനങ്ങളും ചർച്ചകളും സംഘടിപ്പിക്കും.

റിപ്പോർട്ട്: ജോർജ് നടവയൽ