+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണം ഫ്ളയർ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "പൊന്നോണം 2017' ന്‍റെ ഫ്ളയർ പ്രകാശനം ചെയ്തു. ജൂലൈ 20ന് അബാസിയ റിഥം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണം ഫ്ളയർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "പൊന്നോണം 2017' ന്‍റെ ഫ്ളയർ പ്രകാശനം ചെയ്തു. ജൂലൈ 20ന് അബാസിയ റിഥം ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സിബിച്ചൻ മാളിയേക്കൽ "പൊന്നോണം 2017’ ന്‍റെ ഫ്ളയർ അഡ്വൈസറി ബോർഡ് മെംബർ ബിനോയി സെബാസ്റ്റ്യന് നൽകി പ്രകാശനം ചെയ്തു. "കനിവ് 2017’ സമ്മാന കൂപ്പണ്‍ പ്രോഗ്രാം കോഓർഡിനേറ്റർ സി.എസ്. ബത്താർ എക്സിക്യൂട്ടീവ് അംഗം ബിജു കാലയിലിനു കൈമാറി. ഏരിയ കോഓർഡിനേറ്റർ രതീഷ് കുന്പളത്ത് ഫുഡ് കൂപ്പണ്‍ ഏരിയ കോഓർഡിനാറ്ററർമാരായ വിജോ കെ.വി. ക്കും ഡോജി മാത്യൂവിനും കൈമാറുകയും ചെയ്തു.

ജനറൽ സെക്രട്ടറി ജിജോ ജേക്കബ് കുര്യൻ, ട്രഷറർ ജസ്റ്റിൻ ജെയിംസ് എന്നിവർ പ്രസംഗിച്ചു. ജോയിന്‍റ് സെക്രട്ടറിമാരായ ഡിപിൻ പ്രസാദ്, ആർ.ജി ശ്രീകുമാർ, ജോയിന്‍റ് ട്രഷറർ വിപിൻ നായർ, ചാരിറ്റി കണ്‍വീനർ ഭൂപേഷ്, ജോയിന്‍റ് പ്രോഗ്രാം കണ്‍വീനർ ഷാജി മാത്യു, വനിതാ ചെയർ പേഴ്സൻ സിജി പ്രദീപ്, എക്സിക്യൂട്ടീവ് മെംബർമാരായ അനിൽ, പ്രസാദ് നായർ, ഉമേഷ്, ബിജേഷ്, കെ. ജെ. ജോസഫ്, റെജി, സിറിൾ, കിരണ്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ എട്ടിന് അബാസിയ അൽഫോൻസ ഹാളിൽ നടക്കും. വിവിധ കലാപരിപാടികൾക്കൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ