+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീടിന്‍റെ തറക്കല്ലിടൽ കർമം നിർവഹിച്ചു

കുവൈത്ത്: ഗ്ലോബൽ ഇന്‍റർനാഷണലും കോഴിക്കോട് ജില്ലാ അസോസിയേഷനും സംയുക്തമായി നിർമിക്കുന്ന വീടിന്‍റെ തറക്കല്ലിടൽ ചടങ്ങ് പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. കോഴിക്കോട് ജില്ലയിലെ ഒടുംബ്ര എന്ന സ്ഥലത്താണ് ഹൗസ
വീടിന്‍റെ തറക്കല്ലിടൽ കർമം നിർവഹിച്ചു
കുവൈത്ത്: ഗ്ലോബൽ ഇന്‍റർനാഷണലും കോഴിക്കോട് ജില്ലാ അസോസിയേഷനും സംയുക്തമായി നിർമിക്കുന്ന വീടിന്‍റെ തറക്കല്ലിടൽ ചടങ്ങ് പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. കോഴിക്കോട് ജില്ലയിലെ ഒടുംബ്ര എന്ന സ്ഥലത്താണ് ഹൗസിംഗ് പ്രോജക്ടിന്‍റെ ഭാഗമായി വീട് നിർമിച്ചു നൽകുന്നത്. വീട് നിർമാണ പ്രവർത്തിയുടെ ആദ്യ ഫണ്ട് കൈമാറ്റം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി നിർവഹിച്ചു. ചടങ്ങിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡന്‍റ് സി. ഹനീഫ്, ഓർഗനൈസിംഗ് സെക്രട്ടറി സിദ്ധാർഥൻ കുരുവട്ടൂർ, മഹിളാവേദി പ്രസിഡന്‍റ് സ്മിത രവീന്ദ്രൻ, മുൻ രക്ഷാധികാരി കെ. അബൂബക്കർ, നാട്ടിലെ കോഓർഡിനേറ്റർ ശശിധരൻ കോവിലേരി എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ