ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി

08:27 PM Jul 21, 2017 | Deepika.com
അങ്കാറ: ജർമനിയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂട്ട് കവുസൊഗ്ലു പറഞ്ഞു. അതേസമയം, തുർക്കിയുമായുള്ള വാണിജ്യബന്ധം പുനപരിശോധിക്കുമെന്നും സാന്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ജർമനിയും വ്യക്തമാക്കി.

ഭീകരവാദ സംഘടനയെ സഹായിച്ചു എന്ന കുറ്റം ചുമത്തി ജർമനിയിൽനിന്നുള്ള മനുഷ്യാവകാശ പ്രവർത്തകൻ പീറ്റർ സ്യൂഡ്റ്റ്നറെ ഉൾപ്പെടെ ആറു പേരെ തുർക്കി കസ്റ്റഡിയിലെടുത്തതാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയത്.