+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംഎസ് എസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

ദമാം: മുസ് ലിം സർവീസ് സൊസൈറ്റി ദമാം യൂണിറ്റ് അകാഡമിക് എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു. സിബിഎസ്ഇ പത്താം തരത്തിൽ 10 ഡിജിപിഎ കരസ്ഥമാക്കിയ സമ ഫാത്തിമ ഫസൽ, അഫ്താബ് സലാം, 8 ഡിജിപിഎക്ക് മുകളിൽ മാർക്ക് നേടിയ
എംഎസ് എസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
ദമാം: മുസ് ലിം സർവീസ് സൊസൈറ്റി ദമാം യൂണിറ്റ് അകാഡമിക് എക്സലൻസി അവാർഡുകൾ വിതരണം ചെയ്തു. സിബിഎസ്ഇ പത്താം തരത്തിൽ 10 ഡിജിപിഎ കരസ്ഥമാക്കിയ സമ ഫാത്തിമ ഫസൽ, അഫ്താബ് സലാം, 8 ഡിജിപിഎക്ക് മുകളിൽ മാർക്ക് നേടിയ സഹല മുനീർ, ഹംദി, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ നിന്നും ബയോ ടെക്നോളജിയിൽ നൂറ് ശതമാനം മാർക്ക് കരസ്ഥമാക്കിയ നാസിയ സൈന നൗഫൽ, 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയ ഫാത്തിമത്തുൽ റിഷാന റിയാസ്, അഫ്റാസ് സലാം, നീമ നൗഷാദ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

റോസ് റസ്റ്ററന്‍റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ട്രഷറർ ഡി.വി. നൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നജീബ് അരഞ്ഞിക്കൽ പ്രസംഗിച്ചു. വനിത വിഭാഗം പ്രസിഡന്‍റ് ജസീന ഫസൽ, സെക്രട്ടറി റുബീന ലത്തീഫ്, ട്രഷറർ ബാസിഹാൻ ശിഹാബ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സഫീന ലത്തീഫ്, മജ്ബൂറ നൗഫൽ, റുബീന മുസ്തഫ, ഷംല നജീബ്, തസ്നി മുസ്തഫ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം