+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താരങ്ങളെത്തി; നാഫാ ഫിലിം അവാർഡ് നിശക്ക് ഇനി മണിക്കൂറുകൾ മാത്രം

ന്യൂയോർക്ക്: അമേരിക്കയിലെ പ്രവാസി മലയാളികൾ ആകാഷംയോടെ കാത്തിരിക്കുന്ന രണ്ടാമത് നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് നൈറ്റിനും "നാഫാ' താരങ്ങൾ പങ്കെടുക്കുന്ന മെഗാ ഷോയ്ക്കും തിരിശീല ഉയരുവാൻ ഇനി മണിക്കൂറുകൾ
താരങ്ങളെത്തി; നാഫാ ഫിലിം അവാർഡ് നിശക്ക് ഇനി മണിക്കൂറുകൾ മാത്രം
ന്യൂയോർക്ക്: അമേരിക്കയിലെ പ്രവാസി മലയാളികൾ ആകാഷംയോടെ കാത്തിരിക്കുന്ന രണ്ടാമത് നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് നൈറ്റിനും "നാഫാ' താരങ്ങൾ പങ്കെടുക്കുന്ന മെഗാ ഷോയ്ക്കും തിരിശീല ഉയരുവാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ജനപ്രിയ താരങ്ങൾ എത്തിക്കഴിഞ്ഞു.

ജൂലൈ 22ന് (ശനി) വൈകുന്നേരം അഞ്ചിന് ബ്രോങ്ക്സിലുള്ള ലീമാൻ കോളജ് ഓഡിറ്റോറിയത്തിലാണ് അവാർഡ് നൈറ്റും താര നിശയും.

മുൻനിര നടീനടന്മാരുൾപ്പെടെ ബഹുഭൂരിപക്ഷം താരങ്ങളും കലാകാരന്മാരും ഇതിനോടകം ന്യൂയോർക്കിൽ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള ഏതാനുപേർ ഇന്നും നാളെയുമായി എത്തുമെന്ന് സംഘാടകർ അറിയിച്ചു.

രണ്ടാമത് നാഫാ അവാർഡ് നൈറ്റും മെഗാഷോയും അവിസ്മരണീയമാക്കാനുള്ള തായാറെടുപ്പിലാണ് സംഘാടകർ. 22ന് നടക്കുന്ന കലാസന്ധ്യയിലേക്ക് ഇനി ഏതാനും സീറ്റുകൾ കൂടി ഒഴിവുണ്ട്. ഓണ്‍ലൈനിൽ ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. പരിപാടി നടക്കുന്ന ദിവസം ലീമാൻ കോളജിലുള്ള കൗണ്ടറിലും ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുകൾക്ക് www.nafaawards.ocm https://event2ter.com/mytickets

വിവരങ്ങൾക്ക്: ആനി ലിബു ലിബു 347 640 1295, സജി ഹെഡ്ജ് 516 606 3268, ഡോ. ഫ്രീമു വർഗീസ് 832 287 3946, രാജു ജോസഫ് 516 348 4755.

വിലാസം: Lehman College 250 Bedford Park Blvd (W), Bronx, NY- 10468.

റിപ്പോർട്ട്: ഷോളി കുന്പിളുവേലി