+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎ പൂക്കള മത്സരം സെപ്റ്റംബർ മൂന്നിന്

ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന പത്താമത് അനുകൂൽ മേനോൻ മെമ്മോറിയൽ പൂക്കള മത്സരം സെപ്റ്റംബർ മൂന്നിന് (ഞായർ) നടക്കും. രാവിലെ ഒന്പതു മുതൽ 12 വരെ ആർകെ പുരം സെക്ടർ 4ലെ ഡിഎ
ഡിഎംഎ പൂക്കള മത്സരം സെപ്റ്റംബർ മൂന്നിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന പത്താമത് അനുകൂൽ മേനോൻ മെമ്മോറിയൽ പൂക്കള മത്സരം സെപ്റ്റംബർ മൂന്നിന് (ഞായർ) നടക്കും. രാവിലെ ഒന്പതു മുതൽ 12 വരെ ആർകെ പുരം സെക്ടർ 4ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് മത്സരം.

ഒന്നാം സ്ഥാനക്കാർക്ക് അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ഡിഎംഎ ഫലകവും 15,001 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10,001 രൂപയും ഡിഎംഎ ഫലകവും മൂന്നാം സ്ഥാനക്കാർക്ക് 7,501 രൂപയും ഡിഎംഎ ഫലകവും ലഭിക്കും. നാലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തുന്നവർക്ക് ആശ്വാസ സമ്മാനമായി 2,000 രൂപയും പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനമായും നൽകും.

സെപ്റ്റംബർ ഏഴിന് (വ്യാഴം) വൈകുന്നേരം 5.30 മുതൽ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

ആദ്യം എത്തുന്ന 25 ടീമുകൾക്ക് മാത്രമായിരിക്കും മത്സരത്തിൽ പങ്കെടുക്കാൻ അർഹത. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണ്.

വിവരങ്ങൾക്ക്: പി.എൻ. ഷാജി (കണ്‍വീനർ) 9650699114, 9650768335.