+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാമിലി കോണ്‍ഫറൻസ്: സുവനീർ ശ്രദ്ധേയമായി

ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച ബിസിനസ് സുവനീർ ശ്രദ്ധേയമായി. 345 പേജുകൾ ഉള്ള സുവനീറിൽ 33 രചനകളും 419 പരസ്യങ്ങളും ഉൾപ്പെടുത്തി പ്രസിദ്
ഫാമിലി കോണ്‍ഫറൻസ്: സുവനീർ ശ്രദ്ധേയമായി
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോണ്‍ഫറൻസിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച ബിസിനസ് സുവനീർ ശ്രദ്ധേയമായി. 345 പേജുകൾ ഉള്ള സുവനീറിൽ 33 രചനകളും 419 പരസ്യങ്ങളും ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത് വൻ വിജയമാണെന്ന് ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ് അറിയിച്ചു.

സുവനീറിന്‍റെ പ്രകാശനം ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയിൽ നിന്നും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഏറ്റുവാങ്ങിയാണ് നിർവഹിച്ചത്. ചടങ്ങിൽ സുവനീറിനുവേണ്ടി പ്രവർത്തിച്ചവർക്ക് കാതോലിക്ക ബാവ പ്രശംസാഫലകങ്ങൾ സമ്മാനിച്ചു.

സുവനീറിലൂടെ 1,26,000 ഡോളർ സമാഹരിക്കാൻ കഴിഞ്ഞത് എല്ലാവരുടെയും കഠിനാധ്വാനത്തിന്‍റെയും ആത്മസമർപ്പണത്തിന്‍റെയും ഉദാഹരണമാണെന്ന് ചീഫ് എഡിറ്റർ എബി കുര്യാക്കോസ് പറഞ്ഞു.

റവ. ഫാ. പൗലോസ് റ്റി. പീറ്റർ, ഡോ. സോഫി വിൽസൻ എന്നിവരുടെ നേതൃത്വത്തിലാണ് സുവനീറിന്‍റെ എഡിറ്റോറിയൽ ജോലികൾ പൂർത്തീകരിച്ചത്.

കുര്യാക്കോസ് തര്യൻ, സൂസൻ തോമസ്, ഫിലിപ്പോസ് സാമുവൽ, മാത്യു വറുഗീസ്, വറുഗീസ് പി. ഐസക്ക്, സജി. എം. പോത്തൻ, തോമസ് വറുഗീസ്, വിനു കുര്യൻ, ജയ്സണ്‍ തോമസ്, ജയിംസ് സാമുവൽ, രാജൻ പടിയറ, ജോർജ് വറുഗീസ്, ജോർജ് പി. തോമസ് എന്നിവരായിരുന്നു ബിസിനസ് സുവനീറിന്‍റെ ഫിനാൻസ് കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചത്.

ഫിലിപ്പോസ് സാമുവൽ, മാത്യു വറുഗീസ്, രാജൻ ജോർജ്്, വറുഗീസ് പി. ഐസക്ക്, ജോർജ് പി. തോമസ്, ജയിംസ് സാമുവൽ, ക്യാപ്റ്റൻ രാജു ഫിലിപ്പ്, മാത്യു സാമുവൽ, ജോർജ് വറുഗീസ്, മോളി പൗലോസ്, സുനോജ് തന്പി എന്നിവർ ഏരിയ കോഓർഡിനേറ്റർമാരായിരുന്നു.

കോണ്‍ഫറൻസ് ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതൽ ഫണ്ട് ശേഖരണം നടത്തുകയും കോണ്‍ഫറൻസിന് ആഴ്ചകൾക്ക് മുൻപു തന്നെ പ്രിന്‍റിംഗ് ജോലികൾ തീർക്കുവാനും സാധിച്ചതിലുള്ള സന്തോഷവും അഭിമാനവും കോഓർഡിനേറ്റർ ഫാ. വറുഗീസ് എം. ഡാനിയൽ, സെക്രട്ടറി ജോർജ് തുന്പയിൽ, ട്രഷറർ ജീമോൻ വറുഗീസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ