ബെർലിൻ: ജർമൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് രാജകുമാരൻ വില്യമും ഭാര്യ കേറ്റ് മിഡിൽടണും ജർമൻകാരുടെ മനം കവർന്നു. വില്യം കുടുംബത്തെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകളാണ് ബെർലിൻ വിമാനത്താവളത്തിൽ ബുധനാഴ്ച ഒഴുകിയെത്തിയത്.
മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് വില്യമും ഭാര്യയും രണ്ടു മക്കളും എത്തിയത്. ബെർലിൻ വിമാനത്താവളത്തിനു പുറത്ത് രാജകുടുംബത്തെ ഒരുനോക്ക് കാണാൻ മണിക്കൂറുകളോളമാണ് ആരാധകർ കാത്തുനിന്നത്.
ബ്രാൻഡൻബുർഗ് ഗേറ്റിലേക്കായിരുന്നു രാജദന്പതികളുടെ ആദ്യ യാത്ര. രണ്ടായിരത്തോളം പേരാണ് ഇവിടെ അവരെ കാണാനെത്തിയതെന്ന് പോലീസിന്റെ കണക്ക്.
ബ്രെക്സിറ്റ് ചർച്ചകൾ വഴി മുട്ടി നിൽക്കുന്ന സമയത്തെ സന്ദർശനം ആ രീതിയിലും നിർണായകമാണെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വളരെ മുൻകൂട്ടി നിശ്ചയിച്ച സന്ദർശനമാണെങ്കിൽ കൂടി വില്യമും ജർമൻ ചാൻസലർ ആംഗല മെർക്കലും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ചർച്ചകളിൽ വഴിത്തിരിവുണ്ടാക്കുമെന്ന പ്രതീക്ഷ നിലനിന്നെങ്കിലും ഒന്നും സംഭവിച്ചില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമനിയുടെ മനം കവർന്ന് വില്യമും കേറ്റും; സ്വീകരിക്കാൻ ആയിരങ്ങളെത്തി
04:49 PM Jul 21, 2017 | Deepika.com