+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലങ്കര സിറിയക് ആർച്ച് ഡയോസിസ് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസ് ആരംഭിച്ചു

ന്യൂയോർക്ക്: മലങ്കര ആർച്ച് ഡയോസിസ് ഓഫ് ദി സിറിയക് ഓർത്തഡോക്സ് ചർച്ച് നോർത്ത് അമേരിക്കയുടെ മുപ്പത്തൊന്നാമത് യൂത്ത് &ഫാമിലി കോണ്‍ഫറൻസ് 2017 ജൂലൈ 19നു ഹോണേഴ്സ് ഹെവൻ റിസോർട്ട് ആൻഡ് കോണ്‍ഫറൻസ് സ
മലങ്കര സിറിയക് ആർച്ച് ഡയോസിസ് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസ് ആരംഭിച്ചു
ന്യൂയോർക്ക്: മലങ്കര ആർച്ച് ഡയോസിസ് ഓഫ് ദി സിറിയക് ഓർത്തഡോക്സ് ചർച്ച് നോർത്ത് അമേരിക്കയുടെ മുപ്പത്തൊന്നാമത് യൂത്ത് & ഫാമിലി കോണ്‍ഫറൻസ് 2017 ജൂലൈ 19-നു ഹോണേഴ്സ് ഹെവൻ റിസോർട്ട് ആൻഡ് കോണ്‍ഫറൻസ് സെന്‍ററിൽ ആരംഭിച്ചു.

ഉച്ചയ്ക്ക് 12-നു ആരംഭിച്ച രജിസ്ട്രേഷനിൽ നോർത്ത് അമേരിക്കയിലേയും കാനഡയിലേയും അന്പത് പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത ഡെലിഗേറ്റ്സ് മീറ്റിംഗിനു തുടക്കംകുറിച്ചു. അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭി. മോർ തീത്തോസ് യൽദോ കൊടി ഉയർത്തി. യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്ത അഭിവന്ദ്യ ഏബ്രഹാം മാർ സേവേറിയോസ്, യാക്കോബായ സുറിയാനി സഭയിലെ പ്രശസ്ത പ്രാസംഗീകനായ പൗലോസ് പാറക്കാട്ടിൽ കോർഎപ്പിസ്കോപ്പ, ജേക്കബ് ചാലിശേരി കോർഎപ്പിസ്കോപ്പ എന്നിവർ സന്നിഹിതരായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ചാലിശേരി, ട്രസ്റ്റി ചാണ്ടി തോമസ്, ജനറൽ കണ്‍വീനർ സാജു മാരോത്ത്, ജോയിന്‍റ് സെക്രട്ടറി ഫാ. എബി മാത്യു, ജോയിന്‍റ് ട്രഷറർ സിമി ജോസഫ്, ഷെവലിയാർ ഏബ്രഹാം മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വംനല്കി. ജയിംസ് ജോർജ് (നോർത്ത് അമേരിക്കൻ ഡയോസിസ് കൗണ്‍സിലർ) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

||