+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നായർ ബനവലന്‍റ് അസോസിയേഷൻ പിക്നിക്ക് വൻ വിജയമായി

ന്യൂയോർക്ക്: നായർ ബനവലന്‍റ് അസ്സോസിയേഷൻ ന്യൂയോർക്ക് ക്വീൻസിലുള്ള ആലിപോണ്ട് പാർക്കിൽ നടത്തിയ വാർഷിക പിക്നിക്ക് വൻ വിജയമായി. പ്രസിഡന്‍റ് കോമളൻ പിള്ള ഒൗപചാരികമായി ഉദ്ഘാടനം നിർവഹിച്ച പിക്നിക്കിൽ ന്യ
നായർ ബനവലന്‍റ് അസോസിയേഷൻ പിക്നിക്ക് വൻ വിജയമായി
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസ്സോസിയേഷൻ ന്യൂയോർക്ക് ക്വീൻസിലുള്ള ആലിപോണ്ട് പാർക്കിൽ നടത്തിയ വാർഷിക പിക്നിക്ക് വൻ വിജയമായി. പ്രസിഡന്‍റ് കോമളൻ പിള്ള ഒൗപചാരികമായി ഉദ്ഘാടനം നിർവഹിച്ച പിക്നിക്കിൽ ന്യൂയോർക്കിലെയും പ്രാന്തപ്രദേശങ്ങളിലെയും ധാരാളം കുടുംബാംഗങ്ങൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സേതുമാധവൻ, ട്രഷറർ രഘുവരൻ നായർ, ബാബു മേനോൻ പത്മാലയം, പ്രദീപ് മേനോൻ, പ്രദീപ് പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സണ്‍ വനജ നായർ, ശോഭ കറുവക്കാട്ട്, നരേന്ദ്രൻ നായർ, ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കായിക-വിനോദ മത്സരങ്ങളിൽ കൊച്ചു കുട്ടികൽ മുതൽ വയോധികർ വരെ പങ്കെടുത്തു. വിജയികൾക്ക് തദവസരത്തിൽ തന്നെ സമ്മാനങ്ങളും നൽകി.

||

ഓരോ കുടുംബാംഗങ്ങളും കൊണ്ടുവന്ന ഭക്ഷണ പാനീയങ്ങൾ സമാഹരിച്ചത് ഫുഡ് കമ്മിറ്റി ചെയർമാൻ അപ്പുക്കുട്ടൻ പിള്ളയായിരുന്നു. സുധാകരൻ പിള്ള, സുനിൽ നായർ, ഡോ. സ്മിതാ പിള്ള , കലാ സതീഷ്, രാംദാസ് കൊച്ചുപറന്പിൽ, ജനാർദ്ദനൻ തോപ്പിൽ എന്നിവർ പിക്നിക്കിന്‍റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ