സൂറിച്ചിൽ സ്വിസ് മലയാളി കൂട്ടായ്മയുടെ ഐക്യദാർഢ്യദിനാചരണം 23 ന്

08:33 PM Jul 19, 2017 | Deepika.com
സൂറിച്ച്: കേരളത്തിലെ നഴ്സുമാർ ശന്പളവർധനവ് ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ട് 23 ദിവസം പിന്നിടുന്പോഴും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാതിരിക്കെ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വിസ് മലയാളി കൂട്ടായ്മയായ ഹലോ ഫ്രണ്ട്സ് സോഷ്യൽ മീഡിയ ഗ്രൂപ്പ് രംഗത്തുവന്നു.

ഇതിന്‍റെ ഭാഗമായി ജൂലൈ 23ന് (ഞായർ) സൂറിച്ചിൽ ഐക്യദാർഢ്യദിനാചരണം നടത്താൻ തീരുമാനിച്ചു. സ്വിസ് മലയാളി സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന കൂട്ടായ്മയിൽ സ്വിസ് മലയാളി സമൂഹത്തിന്‍റെ മുഴുവൻ പിന്തുണയും സമരത്തിന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഐക്യദാർഢ്യ കൂട്ടായ്മയിലേക്ക് ഏവരുടെയും സാന്നിധ്യവും പിന്തുണയും കൂട്ടായ്മ അഭ്യർഥിച്ചു.

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ