+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്ളവേഴ്സ് ടിവി യുഎസ്എയുടെ ഒൗദ്യോഗിക ഉദ്ഘാടനം 22, 23 തീയതികളിൽ

ന്യൂയോർക്ക്: ഫ്രീഡിയ എന്‍റർടൈൻമെന്‍റും ഫ്ളവേഴ്സ് ടിവിയും ചേർന്നൊരുക്കുന്ന നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് വേദിയിൽ ഫ്ളവേഴ്സ് ടിവി യുഎസ്എയുടെ ഒൗദ്യോഗിക ഉദ്ഘാടനം ജൂലൈ 22ന് ന്യൂയോർക്കിലെ ലീമൻ സെന്‍ററി
ഫ്ളവേഴ്സ് ടിവി യുഎസ്എയുടെ ഒൗദ്യോഗിക ഉദ്ഘാടനം 22, 23 തീയതികളിൽ
ന്യൂയോർക്ക്: ഫ്രീഡിയ എന്‍റർടൈൻമെന്‍റും ഫ്ളവേഴ്സ് ടിവിയും ചേർന്നൊരുക്കുന്ന നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് വേദിയിൽ ഫ്ളവേഴ്സ് ടിവി യുഎസ്എയുടെ ഒൗദ്യോഗിക ഉദ്ഘാടനം ജൂലൈ 22ന് ന്യൂയോർക്കിലെ ലീമൻ സെന്‍ററിലും 23ന് ഷിക്കാഗോയിലെ കോപ്പർനിക്കസ് സെന്‍ററിലുമായി നടക്കും.

ഫ്ളവേഴ്സ് ടിവി മാനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻനായർക്കൊപ്പം മലയാളികളുടെ പ്രിയങ്കരരായ ഒരുകൂട്ടം കലാകാര·ാരുടെ സാന്നിധ്യത്തിലാണ് ഫ്ളവേഴ്സ് യുഎസ്എ അമേരിക്കൻ മലയാളികൾക്കായി മിഴിതുറക്കുന്നതെന്ന് ഫ്ളവേഴ്സ് ടിവി യുഎസ്എ സിഇഒ ബിജു സക്കറിയ പറഞ്ഞു. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടുതന്നെ ലോക മലയാളികൾക്ക് പ്രിയപ്പെട്ട ചാനലായി മാറിയ ഫ്ളവേഴ്സ് ടിവിക്ക് നേതൃത്വം നൽകുന്നത് ഡയറക്ടർമാരായ ജോണ്‍ പി. സറോ, ഇമ്മാനുവേൽ സറോ, ഡോ. ജോ ജോർജ്, സിജോ വടക്കൻ, നെറിൻ സറോ, ടി.സി ചാക്കോ എന്നിവരും മാർക്കറ്റിംഗ് ഹെഡ് ആയി ആനി ലിബുവും റീജണൽ മാനേജർമാരായി രാജൻ ചീരൻ (ന്യൂയോർക്ക്/ന്യൂജേഴ്സി), ജീമോൻ ജോർജ് (പെൻസിൽവാനിയ), ജോർജ് പോൾ (ഹൂസ്റ്റണ്‍), വിത്സൻ തരകൻ (ഡാളസ്), ജോയ് കുറ്റിയനി (മയാമി), സജി കരിന്പന്നൂർ (ടാന്പാ), നന്ദകുമാർ ചക്കിങ്ങൽ (ഓർലാന്േ‍റാ), റെജി ചെറിയാൻ (അറ്റ്ലാന്‍റാ), മാത്യു തോമസ് (ഒഹായോ) എന്നിവരും ചുമതല വഹിക്കുന്നു.

ദേശീയതലത്തിൽ ഫ്ളവേഴ്സ് ടിവി യുഎസ്എക്ക് സാങ്കേതികവിദഗ്ധരായി പ്രവർത്തിക്കുന്നത് സോജി കറുകയിൽ, മഹേഷ് കുമാർ, ജില്ലി വി. സാമുവേൽ, രേണു പിള്ള, ഡാനിയേൽ വർഗീസ്, എബി ആനന്ദ്, രവികുമാർ എടത്വ, ജിനോ ജേക്കബ്, റോജിഷ് സാമുവേൽ, റയിസ് ഉഴുന്നൻ എന്നിവരാണ്.

ഫ്ളവേഴ്സ് ടിവി യുഎസ്എയുടെ അവതാരകരായും പബ്ലിക് റിലേഷൻസ് ആയും സ്ഥാനമേറ്റിരിക്കുന്നത് സുനിൽ ചാക്കോ, ജെംസണ്‍ കുര്യാക്കോസ്, ബ്ലെസൻ, ജോസ് മണക്കാട്ട്, ബിൻഡാ ചെറിയാൻ, റിൻഡ റോണി, രജന രാധാകൃഷ്ണൻ, പ്രവീണ മേനോൻ, ഷൈനി ലെജി, റീബി സക്കറിയ, ശോഭ ജിബി, മഞ്ജു സുനിൽ, ലക്ഷ്മി പീറ്റർ, റീബി ഷാജി, പ്രീതി ചിറ്റടിമേൽ എന്നിവർ അടങ്ങുന്ന ടീമാണ്.

വരുംനാളുകളിൽ നോർത്ത് അമേരിക്കൻ മലയാളികളുടെ വിനോദത്തിനും വിജ്ഞാനത്തിനും പ്രധാന്യം നൽകിക്കൊണ്ടുള്ള വിവിധ പരിപാടികളുടെ പണിപ്പുരയിലാണ് ഫ്ളവേഴ്സ് ടിവി യുഎസ്എ ടീം അംഗങ്ങൾ.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം