+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ സംയുക്ത തിരുനാളും ഇടവകദിനവും

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്തത തിരുനാളും ഇടവകദിനവും ജൂലൈ 20, 21, 22
ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ സംയുക്ത തിരുനാളും ഇടവകദിനവും
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെയും സംയുക്തത തിരുനാളും ഇടവകദിനവും ജൂലൈ 20, 21, 22, 23 തീയതികളിൽ ആഘോഷിക്കുന്നു.

20ന് (വ്യാഴം) വൈകുന്നരേം 6.30ന് ബെർസറ സെന്‍റ് പീറ്റേഴ്സ് ഭവനിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. ജോസ് വട്ടക്കുഴി കാർമികത്വം വഹിക്കും. തുടർന്ന് നൊവേന, ലദീഞ്ഞ്, നേർച്ചവിതരണം എന്നിവ നടക്കും. നേതൃത്വം നൽകുന്നത് അർജുൻ നഗർ, മൊഹമ്മദ്പുർ, LUXMIBAI നഗർ കുടുംബ യൂണിറ്റുകൾ.

21ന് (വെള്ളി) വൈകുന്നേരം 6.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. എബ്രഹാം ചെന്പോട്ടിക്കൽ കാർമികത്വം വഹിക്കും. തുടർന്ന് നൊവേന, ലദീഞ്ഞ്, നേർച്ച വിതരണം എന്നിവ നടക്കും. നേതൃത്വം നൽകുന്നത് KISHANGARH, മോത്തിബാഗ്, മുനീർക കുടുംബ യൂണിറ്റുകൾ.

22ന് (ശനി) വൈകുന്നേരം ആറിന് ആർകെപുരം GRIHA KALYAN KENDRA കമ്യൂണിറ്റി ഹാളിൽ (സെക്ടർ 4, ആർകെ പുരം) കൊടിയേറ്റ്, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, ലദിഞ്ഞ് എന്നിവയ്ക്ക് ഫാ. ജോസ് തയ്യിൽ കാർമികത്വം വഹിക്കും. നേതൃത്വം നൽകുന്നത് ആർകെ പുരം 1 TO 12, സരോജിനി നഗർ കുടുംബ യൂണിറ്റുകൾ. 7.30 ന് ഇടവകയുടെ 12 മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം, സണ്‍ഡേ സ്കൂൾ കുട്ടികൾക്കുള്ള സമ്മാന വിതരണം, വിൽസണ്‍ ചന്പക്കുളം ആൻഡ് ടീമിന്‍റെ മാജിക് ഷോ, സിനിമാറ്റിക് ഡാൻസ്, സ്നേഹവിരുന്ന് എന്നിവ നടക്കും.

പ്രധാന തിരുനാൾ ദിനമായ 23ന് (ഞായർ) രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ ഫിനിൽ ഏഴരത് സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഫാ. പയസ് മേലേകണ്ടത്തിൽ, ഫാ. ജോസ് വട്ടക്കുഴി എന്നിവർ സഹകാർമികരായിരിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച വിതരണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

24ന് (തിങ്കൾ) മരിച്ചവരുടെ ഓർമയാചരണം. വൈകുന്നേരം 6.30ന് ബെർസറ സെന്‍റ് പീറ്റേഴ്സ് ഭവനിൽ വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവ നടക്കും ഫാ. പയസ് മേലേകണ്ടത്തിൽ കാർമികത്വം വഹിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്