+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്ക എന്നും ഇസ്രായേലിനൊപ്പം: മൈക്ക് പെൻസ്

വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണത്തിൽ അമേരിക്ക എന്നും ഇസ്രയേലിനൊപ്പമാണെന്ന് ലോകം മനസിലാക്കണമെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. ജൂലൈ 17, 18 തീയതികളിൽ ഇസ്രയേലിന്‍റെ പന്ത്രണ്ടാമത
അമേരിക്ക എന്നും ഇസ്രായേലിനൊപ്പം: മൈക്ക് പെൻസ്
വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണത്തിൽ അമേരിക്ക എന്നും ഇസ്രയേലിനൊപ്പമാണെന്ന് ലോകം മനസിലാക്കണമെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. ജൂലൈ 17, 18 തീയതികളിൽ ഇസ്രയേലിന്‍റെ പന്ത്രണ്ടാമത് ആന്വൽ സുമിത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കൻ തലസ്ഥാനത്ത് എത്തിചേർന്ന ആയിരക്കണക്കിന് ക്രിസ്ത്യൻസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂയിഷ് സ്റ്റേറ്റ് അനുകൂലികൾക്കൊപ്പം ഞാൻ മാത്രമല്ല അമേരിക്കൻ പ്രസിഡന്‍റും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. ഇസ്രയേലിനോടുള്ള സ്നേഹം കാപ്പിറ്റോൾ ഹില്ലിൽനിന്നല്ല ലഭിച്ചത്, അത് ദൈവവചനത്തിൽനിന്നുമാണ്. ക്രിസ്ത്രീയ വിശ്വാസത്തിൽ നിന്നും ഉടലെടുത്ത വികാര വായ്പോടുകൂടിയാണ് ഇസ്രയേലിനെ കാണുന്നതെന്നും പൂർവപിതാക്ക·ാരായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് തുടങ്ങിയവർക്ക് ദൈവം നൽകിയ വാഗ്ദത്ത ദേശമാണ് ഇസ്രയേലെന്നും പെൻസ് കൂട്ടിച്ചേർത്തു.

അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം വെറും വിശ്വാസത്തിൽനിന്നും ഉടലെടുത്തതല്ലെന്നും സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ടിതമാണെന്നും പെൻസ് പറഞ്ഞു.

ഇസ്രയേലിന്‍റെ തലസ്ഥാനം ടെൽഅവീവിൽനിന്നും ജറുസലേമിലേക്ക് മാറ്റുമെന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ട്രംപ് നൽകിയ വാഗ്ദാനം നിറവേറ്റപ്പെടുക തന്നെ ചെയ്യുമെന്നും അർഥശങ്കക്കിടയില്ലാത്തവണ്ണം മൈക്ക് പെൻസ് ഉറപ്പു നൽകി.

റിപ്പോർട്ട്: പി.പി. ചെറിയാൻ