+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തസ്കര റാണിയായി വിലസിയ 86കാരി അറസ്റ്റിൽ

അറ്റ്ലാന്‍റാ: ആറുപതിറ്റാണ്ട് തസ്കര റാണിയായി വിലസിയ 86 കാരി ഡോറിസ് പെയ്ൻ പോലീസ് പിടിയിലായി. അറ്റ്ലാന്‍റാ വാൾമാർട്ടിൽ നിന്നും 82 ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്ന
തസ്കര റാണിയായി വിലസിയ 86കാരി അറസ്റ്റിൽ
അറ്റ്ലാന്‍റാ: ആറുപതിറ്റാണ്ട് തസ്കര റാണിയായി വിലസിയ 86 കാരി ഡോറിസ് പെയ്ൻ പോലീസ് പിടിയിലായി. അറ്റ്ലാന്‍റാ വാൾമാർട്ടിൽ നിന്നും 82 ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

തിങ്കളാഴ്ച വൈകുന്നേരം വാൾമാർട്ടിൽ എത്തിയ ഡോറിസ് സാധനങ്ങൾ മോഷ്ടിക്കുന്നത് ജീവനക്കാരന്‍റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ എത്തിച്ചുവെങ്കിലും 660 ഡോളറിന്‍റെ ജാമ്യത്തിൽ ഉടനെ മോചിപ്പിക്കുകയായിരുന്നു.

ന്ധഗ്രാനി ജ്വല്ലറി തീഫ്’ എന്നറിയപ്പെട്ടിരുന്ന ഇവരുടെ പ്രധാന ഹോബി ജ്വല്ലറി മോഷിട്ക്കുക എന്നതാണ്. ഇത്രയും വർഷത്തിനുള്ളിൽ രണ്ട് മില്യണ്‍ ഡോളർ ജ്വല്ലറിയാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി ഇവർ മോഷ്ടിച്ചത്.

അർബുദ രോഗിയാണെന്നു പറയുന്നുണ്ടെങ്കിലും രോഗം തെളിയിക്കുന്നതിനുള്ള രേഖകളൊന്നും ഇവരുടെ കൈവശമില്ല.

ജ്വല്ലറി മോഷ്ടവായ ഇവരെക്കുറിച്ചു 2013 ൽ (The Life And Crimes of Doris Paune) ഒരു ഡോക്യുമെന്‍ററി നിർമിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കുറ്റവാളിയായി അറിയപ്പെടുന്ന ഇവരെ ഗ്രീസ്, ഫ്രാൻസ്, ബ്രിട്ടൻ, സ്വിറ്റ്സർലന്‍റ് തുടങ്ങി ഇരുപതോളം രാജ്യങ്ങളിൽ മോഷണകുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാല്യത്തിൽ അനുഭവിക്കേണ്ടി വന്ന ദാരിദ്യ്രവും പീഡനത്തിനു വിധേയയായി കൊണ്ടിരുന്ന മാതാവിനുവേണ്ടിയാണ് ബാല്യത്തിൽ തന്നെ വാച്ചുകൾ മോഷ്ടിച്ച് മോഷണ പരന്പരക്ക് തുടക്കം കുറിച്ചതെന്നാണ് ഇവർ പറയുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ