+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഴ്സിംഗ് സമരത്തിന് പ്രവാസികളുടെ ഐക്യദാർഡ്യം

കുവൈത്ത് സിറ്റി: ന്യായമായ സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ട് സമര രംഗത്തുള്ള കേരളത്തിലെ നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ കേരള കുവൈത്ത് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. നഴ്സിംഗ് സമരം ഉയർത്തു
നഴ്സിംഗ് സമരത്തിന് പ്രവാസികളുടെ ഐക്യദാർഡ്യം
കുവൈത്ത് സിറ്റി: ന്യായമായ സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെട്ട് സമര രംഗത്തുള്ള കേരളത്തിലെ നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വെൽഫെയർ കേരള കുവൈത്ത് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു.

നഴ്സിംഗ് സമരം ഉയർത്തുന്ന ചോദ്യങ്ങൾ എന്ന തലക്കെട്ടിൽ വെൽഫെയർ കേരള വൈസ് പ്രസിഡന്‍റ് അൻവർ സയിദ് പ്രഭാഷണം നിർവഹിച്ചു.

സുപ്രീം കോടതി നിശ്ചയിച്ച വേതന വ്യവസ്ഥകൾ നടപ്പിലാക്കാൻ സർക്കാർ ഇടപെടണമെന്നും കേരളത്തിന്‍റെ ആരോഗ്യ മേഖല സ്തംഭിക്കുന്ന രീതിയിലേക്ക് സമരം നീങ്ങാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും സംഗമത്തിൽ അവതരിപ്പിച്ച പ്രമേയം സൂചിപ്പിച്ചു. നാട്ടിൽ പനി മരണങ്ങൾ തുടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ സർക്കാർ മുൻകൈ എടുത്ത് സമരം ഏറ്റെടുത്ത് കേരളീയ സമൂഹത്തിന്‍റെ ആശങ്കകൾ ദുരീകരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പ്രമേയത്തിൽ സൂചിപ്പിച്ചു.

ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം വെൽഫെയർ കേരള വൈസ് പ്രസിഡന്‍റ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ കേരള ആക്ടിംഗ് പ്രസിഡന്‍റ് അനിയൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. വനിതാവിഭാഗം കണ്‍വീനർ മഞ്ജു മോഹൻ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി വിനോദ് പെരേര, സെക്രട്ടറി മജീദ് നെരിക്കോടൻ, സത്താർ കുന്നിൽ, കീർത്തി സുമേഷ്, ജോർജ് പോൾ, ഷൗക്കത്ത് വളാഞ്ചേരി എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ