+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ഷാഹുൽ ഹമീദിന് യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസം ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബത്ഹ, ഷിഫ അൽജസീറ പോളിക്ലീനിക്കിലെ സീനിയർ ദന്തിസ്റ്റ് ഡോ. ഷാഹുൽ ഹമീദിന് സഹപ്രവർത്തകരും ക്ലിനിക്ക് മാനേജ്മെന്‍റും ചേർന്ന് യാത്രയയപ്പ് നൽകി. കോഴിക്കോട്
ഡോ. ഷാഹുൽ ഹമീദിന് യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസം ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന ബത്ഹ, ഷിഫ അൽജസീറ പോളിക്ലീനിക്കിലെ സീനിയർ ദന്തിസ്റ്റ് ഡോ. ഷാഹുൽ ഹമീദിന് സഹപ്രവർത്തകരും ക്ലിനിക്ക് മാനേജ്മെന്‍റും ചേർന്ന് യാത്രയയപ്പ് നൽകി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ഇദ്ദേഹം പ്രവാസി സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു. കെ എംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡന്‍റ്, കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റർ പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ ഷംന. മകൾ: ഹാദിയ.

ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗം മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡയറക്ടർ ഡോ. രാജ് ശേഖർ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് ഉപഹാരം സമ്മാനിച്ചു. ഡോ. ജോസ് ആന്േ‍റാ അക്കര, ഡോ. ഉവൈസ് ഖാൻ, ഡോ. അലക്സാണ്ടർ ഈശോ, ഡോ. കൃഷ്ണ പ്രദീപ്, അശ്റഫ് വേങ്ങാട്ട്, കെ.ടി മൊയ്തു, കുഞ്ഞുമുഹമ്മദ് വില്ലൻ, അബ്ദുൽ അസീസ് പൊ·ുണ്ടം, അക്ബർ മരക്കാർ, ഷഫ്സീർ വേങ്ങാട്ട്, അബ്ദുൽ അസീസ് ചോലക്കൽ, ഫിറോസ് അലി, ബഷീർ കുന്നക്കാടൻ, ജാഫർ ഷാലിമാർ, ഹനീഫ, ബഷീർ പൊ·ുണ്ടം, ജാനിഷ്, കെ.ടി. അലവി, ഷാഹിർ, ആബിദ്, ദിൽഷാദ്, മുസ്തഫ, ഹംസ മധുരക്കുഴി, മജീദ്, നാസർ പപ്പാട്ട്, അശ്റഫ്, നുസൈബ ഇസ്ഹാഖ്, റെജി സെബാസ്റ്റ്യൻ ആന്‍റണി, സുധാമണി, ബിന്ദു, ശരണ്യ, മനിലിൻ, ലൗവ്ലി, ഓമന, മോളി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ